കാട്ടുപന്നി തോളൂർ പഞ്ചായത്തിലെ ചോരോത അക്കരപ്പാടത്ത് കൃഷിനശിപ്പിച്ചു

Written by Taniniram1

Published on:

തോളൂർ: കൊയ്ത്തു നടക്കുന്ന പടവിൽ പലയിടങ്ങളിലായാണ് കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചു . 85 ഏക്കറുള്ള പടവിൽ ഏതാണ്ട് 60 ഏക്കറിലും പന്നിക്കൂട്ടമിറങ്ങി. ഇവ കുത്തിമറിച്ചിട്ട സ്‌ഥലങ്ങളിൽ കൊയ്ത്തു നടത്താൻ കഴിയാത്ത സ്‌ഥിതിയാണ്. ശരാശരി ഏക്കറിന് രണ്ടര ക്വിന്റൽ നെല്ല് വീതം നശിച്ചതായി പടവ് ഭാരവാഹികളായ പി.ഡി മൈക്കിൾ, മാത്യൂസ് അറയ്ക്കൽ എന്നിവർ പറഞ്ഞു. മോഹനൻ മണാളത്ത്, നാരായണൻ മണാളത്ത്, ഹരി, മാത്യൂസ് അറയ്ക്കൽ തുടങ്ങിയ കർഷകർക്കാണ് നഷ്‌ടം. സംഭവത്തെ തുടർന്ന് പാടശേഖര സമിതി ഭാരവാഹികൾ കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്കു പരാതി നൽകി. കർഷകർക്കു നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു. കാട്ടുപന്നികളെ തുരത്താൻ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നു തോളൂർ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു

See also  ഗൂഗിൾ പേ ഇനി വിദേശത്തും ഉപയോഗിക്കാം

Leave a Comment