ഭി – കെ ( ബ്രാൻഡ് ) അരി; ‘രാഷ്ട്രീയ വിപണി’ ആര് കീഴടക്കും, ഏത് കലത്തിൽ അരി തിളയ്ക്കും, ചർച്ച ചൂടുപിടിക്കുന്നു

Written by Taniniram1

Published on:

കെ. ആർ. അജിത

തൃശൂർ: ഭാരത അരിയും(Bharath Rice) കേരള അരിയും(Kerala Rice) തമ്മിലുള്ള കലമ്പൽ രാഷ്ട്രീയത്തിന്റെ ചർച്ച, തിരഞ്ഞെടുപ്പ് കാലത്ത് തിളയ്ക്കുന്നു. ഭാരത് / കെ അരികൾ ഏതു കലത്തിൽ വെന്താലും അരി കിട്ടിയാൽ മതിയെന്നാണ് സാധാരണക്കാർ പറയുന്നത്. ലോകസഭാ മണ്ഡലങ്ങളിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഇടതു മുന്നണി ബഹുദൂരം മുന്നിലാണ്. ഭാരത് അരി വിതറി ‘രാഷട്രീയ വിപണി’ കീഴടക്കാനാണ് അഖിലേന്ത്യ തലത്തിൽ ബി.ജെ.പി(BJP) ശ്രമിക്കുന്നത്. എന്നാൽ സ്ഥാനാർത്ഥി പട്ടികയിന്മേൽ പ്രാഥമിക ചർച്ചകൾ പോലും നടത്താൻ യു.ഡി.എഫിന്(UDF) ആയിട്ടില്ല. ആകെ കോട്ടയത്ത് മാത്രമാണ് സ്ഥാനാർത്ഥിയെ നിശ്ചയിക്കാനായത്. ഫ്രാൻസിസ് ജോർജ് ആണ് യു.ഡി.എഫിൻ്റെ കോട്ടയം സ്ഥാനാർത്ഥി. റബ്ബർ കർഷകരുടെ നാട്ടിൽ ഭാ- കെ അരികൾ തമ്മിലുള്ള ചർച്ച ഇതുവരെ ഉഷറായിട്ടില്ല എന്നതാണ് സത്യം.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഭാരത അരിയുമായി കേന്ദ്രം എത്തിയപ്പോൾ അതിനെ മറികടക്കാൻ കെ അരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ(Pinarayi Vijayan) എത്തുകയാണ്. ഇതാകട്ടെ പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമായി വ്യാഖ്യാനിക്കപ്പെടുന്നു. വിപണന കേന്ദ്രങ്ങളിലൂടെയും റോഡ് സൈഡിലും വരെ ഭാരത് അരിയുടെ വിതരണം തൃശൂർ പൂരം(Thrissur Pooram) പോലെ പൊടി പൊടിക്കുകയാണ്. കെ- അരി പൊതുവിതരണ സംവിധാനങ്ങളിലൂടെയാണ് വിൽപ്പന നടത്തുവാൻ ഉദ്ദേശിക്കുന്നത്. 18 രൂപയ്ക്ക് കിട്ടുന്ന അരി സംസ്കരിച്ച് ഭാരത് അരി എന്ന പേരിൽ 29 രൂപയ്ക്ക് വിൽക്കുകയാണെന്നും സർക്കാർ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു. മട്ട അരി ഉൾപ്പെടെ മലയാളിക്ക് പ്രിയപ്പെട്ട കുറുവ, ജയ അരിയാണ് സർക്കാർ 25 രൂപയ്ക്കും 27 രൂപയും ഈടാക്കി വിൽപ്പന നടത്താൻ ഉദ്ദേശിക്കുന്നത്. ലോകസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതുക്കൽ എത്തുമ്പോഴാണ് രണ്ടു സർക്കാരുകൾക്കും വെളിവും വെള്ളിയാഴ്ചയും ഉണ്ടാകുന്നതെന്ന് നിഷ്പക്ഷർ പറയുന്നു.
കേരളം, ബജറ്റിൽ പ്രഖ്യാപിച്ച പെൻഷൻ കുടിശ്ശിക ഒന്നിച്ച് വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടും ഇതുവരെ ഒരു അനക്കവും ആക്കാര്യത്തിൽ സംഭവിച്ചിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന വേളയിൽ പെൻഷൻ നൽകി ജനത്തെ കയ്യിലെടുക്കാൻ ഉള്ള ശ്രമമാണ് പെൻഷൻ വൈകിപ്പിക്കൽ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. കെ- അരിയും ഭാരത് അരിയും വിലകുറച്ച് നൽകുന്നതിന്റെ ഗൂഢാദ്ദേശ്യം സൂചിപ്പിക്കുന്നത് ലോക്സഭ തെരഞ്ഞെടുപ്പ് തന്നെ.

See also  വീടിനുളളില്‍ അലങ്കാര ചെടികള്‍ വില്ലനാകുമ്പോള്‍; സൂക്ഷിക്കുക

Related News

Related News

Leave a Comment