Sunday, October 19, 2025

പുൽപ്പള്ളി സംഘർഷവുമായി ബന്ധപ്പെട്ട കേസ്: വയനാട്ടിൽ നാളെ യുഡിഎഫ് പ്രക്ഷോഭം നടത്തുമെന്ന് ടി സിദ്ദിഖ്

Must read

പുൽപ്പള്ളി (Pulpally) യിൽ പ്രതിഷേധം നടത്തിയവരുടെ പേരിൽ കേസെടുത്ത നടപടിക്കെതിരെ ചൊവ്വാഴ്ച വയനാട്ടിൽ (Wayanad) യുഡിഎഫ് (UDF) പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ടി സിദ്ദിഖ് എംഎൽഎ. രാവിലെ ഒമ്പത് മുതൽ കളക്ടറേറ്റ് പരിസരത്ത് 24 മണിക്കൂർ പ്രക്ഷോഭം നടത്തുമെന്ന് ടി സിദ്ദിഖ് അറിയിച്ചു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അ​ദ്ദേഹം.

കെ. മുരളീധരൻ എം.പി, രമേശ് ചെന്നിത്തല തുടങ്ങി നിരവധി പ്രമുഖർ പ്രക്ഷോഭത്തിൽ പങ്കുചേരും. വയനാട്ടിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടു. പ്രതിഷേധം നടത്തിയവർക്കെതിരെ കേസെടുത്തത് അം​ഗീകരിക്കാൻ കഴിയില്ല. ജനപ്രതിനിധികളെ അക്രമിച്ചതിലും കേസെടുത്തിട്ടുണ്ട്. താനും മറ്റ് ജനപ്രതിനിധികളും പരാതി നൽകിയിട്ടില്ല. തങ്ങൾക്ക് പരാതിയുമില്ല. എല്ലാ കേസുകളും ഒഴിവാക്കണം. ജനങ്ങളെ ഭീഷണിപ്പെടുത്തി പ്രതിഷേധങ്ങൾ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമമെന്നും ടി സിദ്ദിഖ് കൂട്ടിച്ചേർത്തു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article