കൊല്ലംകാർക്ക് ഇനി മൂന്നു മണിക്കൂർ കൊണ്ട് തെങ്കാശി ചുറ്റി വരാം

Written by Taniniram1

Published on:

കൊല്ലം: തെങ്കാശിയിലേക്ക്(Thenkkasi) ഒരു യാത്ര പോകാം. തമിഴ്‌നാട്ടിലെ ഗ്രാമീണ ഭംഗിയും കൃഷിയുമെല്ലാം നേരിൽ കണ്ടറിയാൻ ഒരു ട്രിപ്പ്. അതിന് പ്രത്യേക വണ്ടിപിടിച്ച് പോകണ്ടേ. കായംകുളം കെഎസ്ആർടിസി(KSRTC) സ്റ്റാൻഡിൽ നിന്നും സൂപ്പർ ഫാസ്റ്റ് ബസ് കയറി തെങ്കാശി കണ്ട് വൈകീട്ട് കെഎസ്ആർടിയിയിൽ തന്നെ തിരികെ വരാം.

കെഎസ്ആർടിസി കായംകുളം യൂണിറ്റിൽ നിന്നും ചാരുംമൂട്, അടൂർ, പത്തനാപുരം, പുനലൂർ, ചെങ്കോട്ട വഴിയാണ് കെഎസ്ആർടിസി ഇന്റർ സ്റ്റേറ്റ് സർവീസ് നടത്തുന്നത്. രാവിലെ ഏഴുമണിക്ക് കായംകുളത്ത് നിന്നും പുറപ്പെടുന്ന ബസ് 10:40 ഓടെ തെങ്കാശിയിലെത്തിച്ചേരും. ദിവസേന ഇരുദിശകളിലേക്കും രണ്ട് സർവീസാണ് കെഎസ്ആർടിസി നടത്തുന്നത്.

ഏഴ് മണിയ്ക്ക് കായംകുളത്ത് നിന്ന് പുറപ്പെടുന്ന ബസ് 07:45 അടൂർ, 08:15 പത്തനാപുരം, 08:45 പുനലൂർ, 9:50 കോട്ടവാസൽ പിന്നിട്ടാണ് 10:40ന് തെങ്കാശിയിലെത്തുക. മടക്കയാത്ര 11:25ന് തെങ്കാശിയിൽനിന്ന് ആരംഭിക്കും. 12:15 കോട്ടവാസൽ, 13:25 പുനലൂർ, 13:50 പത്തനാപുരം, 14:20 അടൂർ പിന്നിട്ട് 15:05 കായംകുളത്ത് എത്തിച്ചേരും.

Leave a Comment