ചലച്ചിത്ര മേളകൾ ജീവിതത്തിൽ സ്വാധീനം ചെലുത്തി : ജിതിൻ രാജ്

Written by Taniniram1

Published on:

ഇരിങ്ങാലക്കുട : ചലച്ചിത്ര ആസ്വാദന സംസ്കാരം രൂപപ്പെടുത്തുന്നതിൽ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങൾക്കും ചലച്ചിത്ര മേളകൾക്കും നിർണ്ണായകമായ പങ്കാണുള്ളതെന്ന് മൂന്നു സംസ്ഥാന അവാർഡുകൾ നേടിയ “പല്ലൊട്ടി 90s കിഡ്സ്” ചിത്രത്തിന്റെ സംവിധായകൻ ജിതിൻ രാജ് അഭിപ്രായപ്പെട്ടു.

തൃശ്ശൂരിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 8 മുതൽ 14 വരെ മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി സംഘടിപ്പിക്കുന്ന 5-മത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിന്റെ പോസ്റ്റർ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലസ് ടു കാലത്ത് തന്റെ ഗ്രാമത്തിലുള്ള സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചലച്ചിത്രമേളയിൽ കണ്ട അന്താരാഷ്ട്ര ചിത്രങ്ങൾ തന്റെ ജീവിതത്തിൽ എറെ സ്വാധീനം ചെലുത്തിയതായും ജിതിൻ രാജ് പറഞ്ഞു.
റോട്ടറി ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ ഫിലിം സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ഫിലിം ഫെസ്റ്റിവലിന്റെ ഡെലിഗേറ്റ് പാസ്സിന്റെ വിതരണോദ്ഘാടനം സെന്റ് ജോസഫ്സ് കോളേജ് ചെയർ പേഴ്സൺ അശ്വതിക്ക് നൽകി കൊണ്ട് പ്രവാസി വ്യവസായിയും ഇൻസൈഡ് ഔട്ട്സൈഡ് ഹോം ഗ്യാലറി എം ഡിയുമായ തോട്ടാപ്പിള്ളി വേണുഗോപാൽ മേനോൻ നിർവ്വഹിച്ചു.

സെക്രട്ടറി നവീൻ ഭഗീരഥൻ, വൈസ് പ്രസിഡണ്ട് ടി ജി സിബിൻ, ട്രഷറർ ടി ജി സച്ചിത്ത്, ജോയിന്റ് സെക്രട്ടറി ജോസ് മാമ്പിള്ളി, എക്സിക്യൂട്ടീവ് അംഗങ്ങളായ രാധാകൃഷ്ണൻ വെട്ടത്ത്, രാജീവ് മുല്ലപ്പിള്ളി, വി എസ് വസന്തൻ, എം എസ് ദാസൻ, വർധനൻ പുളിക്കൽ, സുരേഷ് കോവിലകം, അംഗങ്ങളായ നീതു മനീഷ്, ഷെല്ലി മുട്ടത്ത്, സെന്റ് ജോസഫ്് കോളേജ് വൈസ് ചെയർപേഴ്സൺ എസ്‌തർ തുടങ്ങിയവർ പങ്കെടുത്തു.

See also  വീണ്ടും കുറഞ്ഞ് സ്വർണവില

Related News

Related News

Leave a Comment