​ഗവർണർ വയനാട്ടിൽ; കാട്ടാന ആക്രമണത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ചു

Written by Taniniram CLT

Published on:

വയനാട്ടിലെത്തി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാവിലെ 9.30-ഓടെ കൊല്ലപ്പെട്ട പയ്യമ്പള്ളി പടമല ചാലിഗദ്ദ പനച്ചിയിൽ അജീഷിന്റെയും 10.15-ഓടെ പാക്കത്തെ പോളിന്റെയും വീടുകൾ അദ്ദേഹം സന്ദർശിക്കുകയും കുടുംബാം​ഗങ്ങളോട് സംസാരിക്കുകയും ചെയ്തു. കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ആദിവാസി ബാലൻ ശരത്തിനെ കണ്ടും അദ്ദേഹം സംസാരിക്കും.

ജില്ലയിലെ വന്യമൃ​ഗ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ സുരക്ഷ ആവശ്യപ്പെട്ട് നാട്ടുകാർ ഒപ്പിട്ട നിവേദനം ​ഗവർണർക്ക് നേരിട്ടു നൽകി. തനിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്തുനൽകുമെന്ന് ഗവർണർ ജനങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

See also  ''ഗവർണറും തൊപ്പിയും' നാടകത്തിന് വിലക്ക്

Related News

Related News

Leave a Comment