ആറ്റുകാലിൽ ഭക്തജനങ്ങളുടെ ഒഴുക്ക്; ഇന്നത്തെ വിശേഷങ്ങൾ അറിയാം

Written by Web Desk2

Published on:

ആറ്റുകാൽ ഭഗവതി ക്ഷേത്രം (Attukal Bhagavathy Temple)ത്തിലേക്ക് ഭക്തജനങ്ങളുടെ ഒഴുക്ക്. അമ്മയെ കാണാനായി നിരവധി ഭക്തജനങ്ങളാണ് ആറ്റുകാലിലേക്ക് ഒഴുകി എത്തുന്നത്. മൂന്നാം ദിവസമായ ഇന്നത്തെ പൂജാവിശേഷങ്ങൾ അറിയാം. കോവലനും ദേവിയുമായുള്ള വിവാഹത്തിന്റെ വർണ്ണനകളാണ് ഈ ദിവസം തോറ്റം പാട്ടിൽ പാടുന്നത്. ഈ ഭാ​ഗം മാലപ്പുറം പാട്ടെന്ന് അറിയപ്പെടുന്നു.

രാവിലെ 4.30 ന് പള്ളിയുണർത്തൽ. 5.00 മണിക്ക് നിർമ്മാല്യദർശനം. അഭിഷേകം 5.30ക്കും. രാവിലെ 6.05 നും ഉച്ചക്ക് 12.00 മണിക്കും വൈകുന്നേരം 6.45 നും രാത്രി 12.00 മണിക്കുമാണ് ദീപാരാധന. രാവിലെ 6.40 നുള്ള ഉഷ:പൂജ കഴിഞ്ഞാലുടനെയും ദീപാരാധന ഉണ്ട്.

രാവിലെ 6.50 ന് ഉഷ:ശ്രീബലി നടക്കും. തുടർന്ന് രാവിലെ 7.15 ന് കളഭാഭിഷേകവും ഉണ്ടായിരിക്കും. 8.30 ക്ക് പന്തീരടിപൂജ കഴിഞ്ഞാലുടൻ ദീപാരാധനയാണ്. രാവിലെ 9.30 ക്ക് കുത്തിയോട്ട വ്രതാരംഭത്തിന് തുടക്കമാവുകയാണ്. രാവിലെ 10.30 മുതൽ അംബ ആഡിറ്റോറിയത്തിൽ പ്രസാദ ഊട്ട് ഉണ്ടായിരിക്കുന്നതാണ്. 11.30 നാണ് ഉച്ചപൂജ.

ഉച്ചക്ക് 12.00 മണിക്കുള്ള ദീപാരാധന കഴിഞ്ഞാലുടൻ 12.30 ന് ഉച്ച ശ്രീബലിയാണ്. 1 മണിക്ക് അടക്കുന്ന നട പിന്നീട് വൈകുന്നേരം 5.00 ന് തുറക്കും. 6.45 നുള്ള ദീപാരാധന കഴിഞ്ഞാലുടൻ രാത്രി 7.15 ന് ഭഗവതി സേവ ഉണ്ടായിരിക്കുന്നതാണ്.

രാത്രി 9.00 ന് അത്താഴപൂജ. തുടർന്ന് 9.15 ന് ദീപാരാധന. 9.30 ന് അത്താഴ ശ്രീബലി. രാത്രി 12.00 ന് ദീപാരാധന. ഒരുമണിയോടെ പള്ളിയുറക്കത്തോടെ നട അടയ്ക്കും.

രാത്രി 9.30 ന് സ്റ്റേജ് അംബയിൽ ഗാനമേള ഉണ്ടായിരിക്കും. പ്രശസ്ത സംഗീത സംഗീതസംവിധായകൻ വിദ്യാധർ മാഷും പിന്നണി ഗായകൻ സുദീപ് കുമാറും സംഘവുമാണ് ഗാനമേള അവതരിപ്പിക്കുന്നത്. രാത്രി 10 ന് തംബുരു ഓർക്കസ്ട്രയുടെ ഗാനമേള അംബിക ആഡിറ്റോറിയത്തിൽ നടക്കും. ഇതു കൂടാതെ വിവിധങ്ങളായ കലാപരിപാടികളാണ് അംബ അംബിക ആംബാലിക സ്റ്റേജുകളിൽ രാവിലെ 5.00 മണി മുതൽ അരങ്ങേറുക.

Leave a Comment