മന്ത്രി ബിന്ദു ക്രിമിനലെന്ന് ​ഗവർണർ; മറുപടി പറഞ്ഞ് നിലവാരം കളയുന്നില്ലെന്ന് മന്ത്രി

Written by Taniniram CLT

Published on:

കേരള സർവകലാശാല സെനറ്റ് യോ​ഗത്തിൽ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനെ ക്രിമിനലെന്ന് പരാമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിദ്യാഭ്യാസമന്ത്രിയെന്ന പേരിൽ സെനറ്റ് ഹാളിൽ നിയമവിരുദ്ധമായി കടന്നുവരാൻ ശ്രമിച്ചു. ക്രിമിനലുകളോട് പ്രതികരിക്കാനില്ലെന്നായിരുന്നു ​ഗവർണർ പറഞ്ഞത്. എന്നാൽ ​ഗവർണറോട് മറുപടി മറഞ്ഞ് നിലവാരം കളയാനില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം.

കേരള സർവകലാശാലാ സെനറ്റ് യോ​ഗം നടന്നത് നിയമപരമായിട്ടാണ്. സർവ്വകലാശാല ആക്റ്റും സ്റ്റാറ്റിയൂട്ടും ലംഘിച്ചിട്ടില്ല. ചട്ടങ്ങൾ പരിശോധിച്ചാൽ കാര്യം മനസിലാകും. നിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ ​ഗവർണർക്ക് കോടതിയിൽ പോകാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, വൈസ് ചാൻസലറെ തിരഞ്ഞെടുക്കാനുള്ള നിർണയ സമിതിയിലേക്ക് നോമിനിയെ നൽകേണ്ടെന്ന സെനറ്റ് തീരുമാനം ​ഗവർണർ റദ്ദാക്കിയേക്കും. ഇതുസംബന്ധിച്ചു ഗവർണർ നിയമോപദേശം തേടി.

See also  തിരഞ്ഞെടുപ്പിൽ ഒരു സഹോദരനെപ്പോലെ കൂടെനിന്നു; വിജയത്തിന് ശേഷം സ്വഭാവം മാറി; കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്കെതിരെ സന്തത സഹചാരി

Related News

Related News

Leave a Comment