Wednesday, June 11, 2025

വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനത്തിലേക്ക് ട്രക്കിടിച്ചുണ്ടായ അപകടത്തില്‍ 4 മരണം

Must read

- Advertisement -

വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടെംമ്പോ വാഹനത്തിലേക്ക് ട്രക്ക് ഇടിച്ചു കയറി. അപകടത്തില്‍ നാല് പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ നന്ദ്ഗാവ് ഖണ്ടേശ്വറില്‍ രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വിദ്യാര്‍ത്ഥികളായ ക്രിക്കറ്റ് ടീം അംഗങ്ങള്‍ സഞ്ചരിച്ച ടെംമ്പോ വാഹനത്തിലേക്കാണ് ട്രക്ക് ഇടിച്ചു കയറിയത്. ക്രിക്കറ്റ് മത്സരത്തിനായി പോകുകയായിരുന്ന സംഘത്തില്‍ 21 പേരാണ് ഉണ്ടായിരുന്നത്. അതില്‍ നാല് പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റവരുടെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

See also  ഉലക നായകന് 70-ാം പിറന്നാൾ ആശംസിച്ച് മമ്മൂട്ടി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article