ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം മൈക്ക് പ്രോക്ടര്‍ വിടവാങ്ങി

Written by Taniniram CLT

Published on:

പ്രശസ്ത ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് (South Africa cricket) താരം മൈക്ക് പ്രോക്ടര്‍ (Mike Procter) (77) അന്തരിച്ചു. ഹൃദയ ശസ്ത്രക്രിയയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓള്‍ റൗണ്ടര്‍ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്നു.

1970 കളില്‍ വര്‍ണ വിവേചനത്തെ തുടർന്ന് ദക്ഷിണാഫ്രിക്കയെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിലക്കിയതോടെയാണ് പ്രോക്ടറുടെ അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചത്. വിലക്കിന് ശേഷം ദക്ഷിണാഫ്രിക്ക രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചു വന്നപ്പോള്‍ മൈക്ക് പ്രോക്ടര്‍ ദേശീയ ടീമിന്റെ പരിശീലകനായി.

മികച്ച ഓള്‍ റൗണ്ടറായിരുന്ന പ്രോക്ടര്‍, കരിയറില്‍ 21,936 റണ്‍സും 1,417 വിക്കറ്റുകളും നേടിയിട്ടുണ്ട്. 48 സെഞ്ചുറികളും നേടി. 401 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങളാണ് കളിച്ചത്. 70 തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ഇംഗ്ലീഷ് കൗണ്ടി ഗ്ലോസെസ്റ്റര്‍ഷയര്‍ ടീമിനുവേണ്ടി 13 വര്‍ഷത്തോളം കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി ആറു മത്സരങ്ങളില്‍ സെഞ്ചുറി നേടിയിട്ടുണ്ട്.

See also  കലിംഗ സൂപ്പർ കപ്പ്; ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂരിനെതിരെ

Related News

Related News

Leave a Comment