‘ബാലവനം’ പിഴുതെറിഞ്ഞ് ജലജീവൻ പദ്ധതി; ബാലൻ്റെ ദുഃഖം കാണാതെ ജല അതോറിറ്റി

Written by Taniniram CLT

Published on:

കോഴിക്കോട്, ചക്കിട്ടപ്പാറ: ജലജീവൻ (Jal Jeevan) പദ്ധതിയ്ക്കുവേണ്ടി ‘ബാലവനം’ (Balavanam) ജെസിബി ഉപയോ​ഗിച്ച് പിഴുതെറിഞ്ഞ് ജല അതോറിറ്റി (Water Authority). പട്ടാണിപ്പാറ മാണിക്കോത്തുചാലിൽ എം.സി.ബാലനെന്ന പ്രകൃതി സ്നേഹി കാൽനൂറ്റാണ്ടായി പാതയോരത്ത് പരിപാലിച്ചു നട്ടുവളർത്തിയ വൃക്ഷങ്ങളും ഔഷധ ചെടികളുമാണ് പദ്ധതിയ്ക്കുവേണ്ടി പിഴുതെറിഞ്ഞത്.

കോഴിക്കോട് കൂവപ്പൊയിൽ മുതൽ പന്തിരിക്കര വരെയുള്ള 800 മീറ്ററോളം നീളത്തിലാണ് ബാലവനം ഒരുക്കിയിരുന്നത്. 800 മരങ്ങളിൽ 200 എണ്ണമാണ് പിഴുതുമാറ്റിയത്. ഇതിൻ്റെ ദുഃഖത്തിലാണ് ബാലനിപ്പോൾ. പാതയോരത്തെ ബാലവനം പദ്ധതി വനമിത്ര അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾക്ക് ബാലനെ അർഹനാക്കിയിരുന്നു.

Leave a Comment