അയ്യായിരം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിച്ച് ചാവക്കാട് നഗരസഭ

Written by Taniniram1

Published on:

ചാവക്കാട് : നഗരസഭയിൽ 5000 കുടുംബങ്ങൾക്ക് സൗജന്യ കുടിവെള്ള കണക്ഷൻ നൽകുന്ന പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. എല്ലാ കുടുംബങ്ങളിലും ശുദ്ധജലമെത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അത്തരം പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ശുദ്ധജല ക്ഷാമമെന്ന ആഗോള പ്രതിസന്ധിയെ നേരിടാൻ സംസ്ഥാനത്തിന് ജൽജീവൻ പോലുള്ള വിവിധ പദ്ധതികൾ മുഖേന കഴിഞ്ഞുവെന്നും സാമ്പത്തിക പ്രതിസന്ധിയിലും സാമൂഹ്യ നീതിയിലധിഷ്‌ഠിതമായ വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചാവക്കാട് പുത്തൻകടപ്പുറം നോർത്തിൽ നടന്ന പരിപാടിയിൽ എൻ.കെ അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ചു. കേരള വാട്ടർ അതോറിറ്റി സൂപ്രണ്ടിങ്ങ് എഞ്ചിനീയർ പി.എ സുമ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, വൈസ് ചെയർമാൻ കെ.കെ മുബാറക്, സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലീം, പി.എസ് അബ്‌ദുൾ റഷീദ്, ബുഷറ ലത്തീഫ്, എ.വി മുഹമ്മദ് അൻവർ, പ്രസന്ന രണദിവെ, വാർഡ് കൗൺസിലർ ഉമ്മു റഹ്മത്ത്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം ആർ രാധാകൃഷ്ണൻ, ഫൈസൽ കാനമ്പുള്ളി,പി കെ സൈതലികുട്ടി, കെ എച്ച് സലാം, തോമസ് ചിറമേൽ, കാദർ ചക്കര, കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

See also  വിദേശ തൊഴിൽ സാധ്യതക കളെക്കുറിച്ച് അറിവ് പകർന്ന് വിസ

Leave a Comment