ഇനി എടിഎമ്മിലൂടെ പൈസ മാത്രമല്ല പിസയും ലഭിക്കും

Written by Taniniram Desk

Published on:

പണം തരുന്ന എടിഎം(ATM) ഇനിമുതൽ പിസയും(Pizza)തരും. വെറും മൂന്ന് മിനുട്ടിനുള്ളിലാണ് പിസ തയ്യാറാക്കുന്നത് .
ചണ്ഡീഗഡ്(Chandigarh) സുഖ്‌ന തടാകതീരത്താണ് ഈ പുതിയ ആകര്‍ഷണം. ചണ്ഡീഗഡ് ഇൻഡസ്ട്രിയൽ ആൻഡ് ടൂറിസം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (CITCO ) ആണ് പിസ എടിഎം സ്ഥാപിച്ചത്.

പിസയ്ക്കായി സ്ക്രീനിലൂടെ ഓര്‍ഡര്‍ നല്‍കുന്നതോടെ മെഷീനിലെ റോബോട്ടിക് കൈകള്‍ പിസ ബേസിനൊപ്പം ആവശ്യമായ ടോപ്പിങ്ങും സോസും തിരഞ്ഞെടുക്കുന്നു. തുടര്‍ന്ന് മൂന്ന് മിനിട്ടിനുള്ളില്‍ ബേക്ക് ചെയ്തെടുക്കുന്ന പിസ ഉടന്‍ ആവശ്യക്കാരുടെ കൈകളിലേക്ക് എത്തും. ഇതാണ് പിസ എടിഎമ്മിന്റെ പ്രവർത്തന രീതി .

ഐമട്രിക്സ് വേൾഡ് വൈഡിന്‍റെ (Eyematrix World Wide)സ്ഥാപകന്‍ ഡോ. രോഹിത് ശർമ്മയാണ് പിസ കിയോസ്‌ക് നടത്തുന്നത്. പിസ എടിഎം എന്ന ആശയം ഉള്‍ക്കൊണ്ടത് ഫ്രാന്‍സില്‍ നിന്നാണ്. സ്വന്തം ഫാക്ടറിയില്‍ നിന്നാണ് വെന്റിംഗ് മെഷീന്‍ നിര്‍മ്മിച്ചത്. എന്നാല്‍ ഈ മെഷീന്‍ ഇന്ത്യയില്‍ ആദ്യമല്ല. സമാനമായ പിസ എടിഎം മുംബൈ (Mumbai)റെയിൽവേ സ്റ്റേഷനിൽ ഐമട്രിക്സ് സ്ഥാപിച്ചിരുന്നെങ്കിലും കോവിഡ് (Covid)കാലത്ത് പൂട്ടിപോയതായി രോഹിത് ശര്‍മ്മ പറയുന്നു.

ഡോമിനോസിനെയും(Dominos)പിസാ ഹട്ടിനെയും(Pizza Hut) അപേക്ഷിച്ച് 35% ശതമാനം വിലക്കുറവിലാണ് ഇവിടെ പിസ ലഭിക്കുന്നത്. ഡോമിനോസില്‍ 560 രൂപയുള്ള മീഡിയം വലുപ്പത്തിലുള്ള ഒരു പനീര്‍ പിസ ഇവിടെ 340 രൂപയ്ക്ക് ലഭിക്കും. സാധാരണദിവസങ്ങളില്‍ നൂറോളം പിസയാണ് എടിഎം തയ്യാറാക്കുന്നത്. ആഴ്ചകളുടെ അവസാനത്തില്‍ 200 മുതല്‍ 300 പിസ വരെ മെഷീന്‍ ഉണ്ടാക്കാറുണ്ട്.

See also  51കാരന്റെ ദേഹത്ത് ആസിഡൊഴിച്ച് കാമുകി...

Leave a Comment