പത്തനംതിട്ട: ആരോഗ്യ കേന്ദ്രത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങളുടെ ഫണ്ട് തട്ടിയ കേസില്‍ ആരോഗ്യവകുപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍. പത്തനംതിട്ട നിലയ്ക്കല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിച്ചിരുന്ന 16.40 ലക്ഷം രൂപ സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത കേസിലാണ് ഓഫീസ് അറ്റന്റന്റ് എം.ആര്‍ രമേശിനെ പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. അട്ടത്തോട് സ്വദേശിയാണ് രമേശ്. പലതവണയായി സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ട് ഇയാള്‍ പണം തട്ടിയെടുക്കുകയായിരുന്നു.
Related News