കൊട്ടേക്കാട് സി ബി പി എസ് സ്‌കൂളിന് ഹരിതവിദ്യാലയ പദവി

Written by Taniniram Desk

Published on:

കൊട്ടേക്കാട് സി ബി പി എസ് സ്‌കൂളിനെ ഹരിത വിദ്യാലയമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ പ്രഖ്യാപിച്ചു. ‘നവകേരളം വൃത്തിയുള്ള കേരളം’ എന്ന സന്ദേശം വിദ്യാര്‍ഥികളിലൂടെ സമൂഹത്തിലേക്ക് എത്തിക്കുന്നതിന് നവകേരളം കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്‌കൂളിന് അംഗീകാരം നല്‍കിയത്. പൊതു ശുചിത്വം, മാലിന്യ സംസ്‌കരണം, ജലസംരക്ഷണം, ഊര്‍ജ്ജം, കൃഷി, പരിസ്ഥിതി സംരക്ഷണം എന്നീ പ്രവര്‍ത്തനങ്ങളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളിനെ ഹരിത വിദ്യാലയമായി തെരഞ്ഞെടുത്തത്. ജില്ലാ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ മുഴുവന്‍ സ്‌കൂളുകളെയും ഹരിത വിദ്യാലയമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരന്‍ അധ്യക്ഷയായി. നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോഡിനേറ്റര്‍ സി ദിദിക വിഷയം അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സുനിത വിജയഭാരത്, ഉഷാ രവീന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ പി എ ലോനപ്പന്‍, സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ പ്രീമാ, പ്രധാന അധ്യാപിക സിസ്റ്റര്‍ റീജ തെരേസ, പിടിഎ പ്രസിഡന്റ് ലിന്റോ കോളങ്ങാടന്‍, സ്റ്റാഫ് സെക്രട്ടറി സി എ ബീന, പഞ്ചായത്ത് അംഗങ്ങള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment