ചാലുകുന്ന്: കോട്ടയത്ത് സ്‌കൂള്‍ വളപ്പിലേക്ക് പരിസരവാസി മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞു. വിദ്യാർത്ഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടു ചാലുകുന്ന് ലിഗോറിയന്‍ സ്‌കൂള്‍ വളപ്പിലാണ് സംഭവം. സ്‌കൂള്‍ വളപ്പില്‍ വീണ മാലിന്യത്തില്‍ ആസിഡ് ഉള്‍പ്പെടെയുള്ളവ ഉണ്ടായിരുന്നു എന്നാണ് സൂചന. ഈ കുപ്പി പൊട്ടി പുക പുറത്തുവരികയും കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയുമായിരുന്നു. തുടര്‍ന്ന് എട്ട് കുട്ടികളെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ആറ് കുട്ടികളെ ഡിസ്ചാര്‍ജ് ചെയ്തു. രണ്ടു കുട്ടികള്‍ ചികിത്സയിലാണ്. വയറുവേദന, തലവേദന, തളര്‍ച്ച തുടങ്ങിയ അസ്വസ്ഥതകളാണ് കുട്ടികള്‍ക്ക് അനുഭവപ്പെട്ടത്. പോലീസ്, അഗ്‌നി രക്ഷാ സേന എന്നിവര്‍ സ്ഥലതെത്തി ഫോം അടിച്ചു. വ്യാഴാഴ്ചയാകാം മാലിന്യം നിക്ഷേപിച്ചതെന്നാണ് വിവരം. അതേസമയം, സ്‌കൂളിന്റെ മാലിന്യങ്ങള്‍ തന്റെ സ്ഥലത്തേക്ക് നിക്ഷേപിക്കുകയായിരുന്നെന്നും ഇത് തിരിച്ചിടുക
മാത്രമാണ് ചെയ്തതെന്നും ആരോപണവിധേയന്‍ അറിയിച്ചു.
സ്‌കൂള്‍ വളപ്പിലേക്ക് ആസിഡ് അടക്കമുള്ള മാലിന്യം വലിച്ചെറിഞ്ഞു; വിദ്യാർഥികൾ ആശുപത്രിയിലായി

- Advertisement -