യുഡിഎഫിൽ കലഹമില്ല; രാഹുൽ വയനാട്ടിൽ വേണം: കെ മുരളീധരൻ

Written by Taniniram1

Published on:

കോഴിക്കോട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്ന മുസ്‍ലിം ലീഗിന്റെ ആവശ്യത്തെച്ചൊല്ലി യുഡിഎഫിൽ കലഹമുണ്ടാകില്ലെന്നു കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംപി കോഴിക്കോട് പറഞ്ഞു. ലീഗിന്റെ ആവശ്യം ന്യായമാണ്. ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിച്ചു. ഇതിൽ തീരുമാനമുണ്ടായാൽ സീറ്റ് വിഭജനം നടക്കും. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്നാണു പാർട്ടിയുടെ ആവശ്യമെന്നും മുരളീധരൻ വ്യക്തമാക്കി.

നേരത്തെ, മൂന്നാം സീറ്റിനു ലീഗ് അര്‍ഹരെന്ന് ഇടയ്ക്കിടെ പറയേണ്ടതില്ലെന്നു പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു. അര്‍ഹതയുടെ കാര്യം ഒരിക്കല്‍ പറഞ്ഞതാണ്, ആവര്‍ത്തിക്കേണ്ടതില്ല. വിഷയത്തിൽ ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിനായി ലീഗ് കടുംപിടിത്തം തുടരുന്നത് ഇനി ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് ഉറപ്പിക്കാനാണെന്നും സൂചനയുണ്ട്.
മൂന്നാം സീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ കെഎംസിസിയും രംഗത്തെത്തിയിരുന്നു. മൂന്നാം സീറ്റ് ലീഗിന്റെ…അവകാശമാണെന്നും ഔദാര്യമല്ലെന്നും കെഎംസിസി പ്രസിഡന്റും ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായ പുത്തൂര്‍ റഹ്‌മാന്‍ പറഞ്ഞിരുന്നു. മൂന്ന് ലോക്സഭാ സീറ്റ് ലീഗിന് അര്‍ഹതപ്പെട്ടതാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രതികരിച്ചു. ലീഗിന്റെ ആവശ്യം യുഡിഎഫ് ചർച്ച ചെയ്യുമെന്നും വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യം വന്നാൽ കോൺഗ്രസ് തയാറാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ വ്യക്തമാക്കി.

See also  യുവതി ജീവനൊടുക്കി; അടുത്ത മാസം വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹ ഒരുക്കങ്ങള്‍ക്കിടെ അഞ്ജനയുടെ മരണത്തില്‍ ഞെട്ടി ബന്ധുക്കള്‍

Related News

Related News

Leave a Comment