Saturday, October 25, 2025

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; സ്ഥാനാർത്ഥി നിർണയം ചർച്ചയാകും

Must read

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള (Loksabha Election) സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കുവേണ്ടി ഇന്ന് തിരുവനന്തപുരത്ത് (Thiruvananthapuram) സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് (CPM State Secretariat) യോഗം ചേരും. കേരളത്തിലെ 15 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥിത്വം സംബന്ധിച്ച പ്രാഥമിക ചർച്ചകളാണ് ഇന്ന് നടക്കുക. കോട്ടയം സീറ്റിലെ സ്ഥാനാര്‍ത്ഥിയെ കേരള കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും.

ഈ മാസം അവസാനത്തോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായേക്കും. മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം പുതുമുഖങ്ങള്‍ക്കും സ്ത്രീകള്‍ക്കും പരിഗണന കിട്ടിയേക്കുമെന്നാണ് വിവരം. എത്ര എംഎല്‍എമാര്‍ മത്സരിക്കണം, വനിതാ പ്രാതിനിധ്യം എത്ര വേണം എന്നതടക്കമുള്ള കാര്യങ്ങള്‍ സെക്രട്ടറിയേറ്റ് തീരുമാനിക്കും. സ്ഥാനാര്‍ഥി പട്ടികയില്‍ യുവ പ്രാതിനിധ്യം വേണമെന്നും ആവശ്യമുയര്‍ന്നിരുന്നു. എല്ലാത്തിലും അന്തിമ തിരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് കൈക്കൊള്ളും.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article