Sunday, April 6, 2025

വിദ്യാർത്ഥികൾക്ക് സാഹിത്യ സംവാദ സദസ്സ്

Must read

- Advertisement -

ഇരിങ്ങാലക്കുട : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്‌കൂളിൽ സാഹിത്യ സംവാദ സദസ്സ് നടന്നു. വിദ്യാർത്ഥികളുടെ വായന പരിപോഷണവും സർഗാത്മകവികാസവും ലക്ഷ്യം വെച്ചുള്ള വായനക്കൂട്ടം(Budding writers) പരിപാടിയിൽ പ്രശസ്ത സാഹിത്യകാരിയും ഹയർ സെക്കന്ററി വിഭാഗം മലയാളം അധ്യാപികയുമായ വി വി ശ്രീല കുട്ടികളുമായി സാഹിത്യ സംവാദം നടത്തി.
ചടങ്ങിൽ പ്രിൻസിപ്പൾ ബി സജീവ് അധ്യക്ഷത വഹിച്ചു. ബി ആർ സി ട്രെയിനർ ഡോ സോണിയ വിശ്വം, പി എ നിഖില, എൻ ബി കാശിനാഥ്, ശ്രീഹരി, ബെൻലിയ തെരേസ, സഞ്ജയ് എസ് മേനോൻ എന്നിവർ വായനാക്കുറിപ്പുകൾ അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ ടി അനിൽകുമാർ സ്വാഗതവും സൗമ്യ എം എസ് നന്ദിയും പറഞ്ഞു.

See also  തേക്കിൻകാട് മൈതാനിയിൽ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article