- Advertisement -
ചെന്നൈ: കർണാടകയുടെയും തമിഴ്നാടിന്റെയും തലസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ബെംഗളൂരു – ചെന്നൈ (Banguluru-Chennai ) എക്‌സ്പ്രസ് വേ നിർമാണം അതിവേഗം പുരോഗമിക്കുന്നു. ദേശീയപാതയുടെ തമിഴ്‌നാട്ടിലെ നിർമാണം 55 ശതമാനം പൂർത്തിയായിട്ടുണ്ട്. 106 കിലോമീറ്റി ദൈർഘ്യത്തിലാണ് തമിഴ്‌നാട്ടിലൂടെ ബ്രൗൺഫീൽഡ് എക്സ്പ്രസ് വേ കടന്നുപോകുന്നത്. കർണാടകയിൽ 71 കിലോമീറ്റർ ദൈർഘ്യത്തിലും, ആന്ധ്രാപ്രദേശിലൂടെ 85 കിലോമീറ്റർ ദൈർഘ്യത്തിലും കടന്നുപോകുന്ന റോഡ് നിർമാണം പൂർത്തിയാകുന്നതോടെ ബെംഗളൂരു – ചെന്നൈ തമ്മിലുള്ള ( Banguluru -Chennai )യാത്രാദൈർഘ്യത്തിൽ വലിയ കുറവുണ്ടാകും. മൺസൂൺ അവസാനിച്ചതോടെ റോഡ് നിർമാണം അതിവേഗതയിൽ പുരോഗമിക്കുകയാണെന്ന് നാഷണൽ ഹൈവേ അതോറിറ്റി അധികൃതർ പറഞ്ഞു. ഈ വർഷം അവസാനത്തോടെ തന്നെ പണി പൂർത്തിയാകുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.