കരിപ്പൂർ വിമാനത്താവളത്തിൽ അനധികൃതമായി കൊണ്ടുവന്ന സ്വർണം കസ്റ്റംസ് പിടികൂടി. ദോഹയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വന്ന പുത്തൂർ സ്വദേശി പെരിയംകുന്നത്ത് ഷിഹാബുദ്ദീൻ (39) ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
മൂന്ന് കാപ്സ്യൂളുകളായി 767 ഗ്രാം സ്വർണമാണ് ഉണ്ടായിരുന്നത്. ഏകദേശം 46 ലക്ഷം രൂപ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു.