തിരുവനന്തപുരം: ഭാരത് അരി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഈ ആഴ്ച എത്തും. കേരളത്തിലെ 14 ജില്ലകളിലും അരി എത്തും. കവലകളിൽ കൊണ്ടുവന്ന് അഞ്ച് കിലോയുടെയും പത്ത് കിലോയുടെയും അരി പായ്ക്കറ്റുകൾ ‘ റോഡിലിട്ട് വിൽപ്പന നടത്തും. ഇതാണ് കേന്ദ്ര സർക്കാരിന്റെ പ്ലാൻ എയും പ്ലാൻ ബിയും. കടകളിലൂടെയുള്ള വിൽപ്പനയാണ് അടുത്ത ഘട്ടം. കാലടിയിലെ മില്ലിൽ 10,0000 ടൺ അരി റെഡിയായിട്ടുണ്ട്. ഇനി പച്ചരി ആയിരിക്കും ലഭിക്കുകയെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഭാരത് അരി വാങ്ങാൻ റേഷൻ കാർഡ് ആവശ്യമില്ല. ഒരു മൊബൈൽ നമ്പർ മതി പത്ത് കിലോ അരി കിട്ടാൻ. ഒരു നമ്പരിന് പത്ത് കിലോ അരി വീതം ലഭിക്കും.
തൃശൂർ ജില്ലയ്ക്ക് പിന്നാലെ ഭാരത് അരിയുടെ വിൽപ്പന ഇന്ന് മുതൽ പാലക്കാട് ജില്ലയിൽ ആരംഭിച്ചു. 29 രൂപ നിരക്കിൽ
കേന്ദ്ര സർക്കാർ അവതരിപ്പിച്ച അരിയാണ് ഭാരത് അരി. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ഇന്ന് രാവിലെ 10 മണി
മുതൽ അരി പൊതുജനങ്ങൾക്ക് ലഭിച്ചു തുടങ്ങി. ഒറ്റത്തവണ ഒരാൾക്ക് പത്ത് കിലോ വരെ അരി
ലഭിക്കും. ഭാരത് അരിയ്ക്കൊപ്പം കടലപരിപ്പും വിതരണം ചെയ്യുന്നുണ്ട്. കിലോഗ്രാമിന് 60 രൂപയാണ് കടലപ്പരിപ്പിന്റെ വില. എഫ്സിഐ ഗോഡൗണുകളിൽ നിന്ന് അരിയും പരിപ്പും പ്രത്യേകം പായ്ക്ക് ചെയ്‌താണ് ജനങ്ങൾക്ക് നൽകുന്നത്.
ഭാരത് അരി വിതരണം ആരംഭിച്ചു

- Advertisement -
- Advertisement -