Wednesday, July 2, 2025

ജനാധിപത്യ കേരള കോൺഗ്രസ് എൻ സി പിയിലേക്ക്

Must read

- Advertisement -

തിരുവനന്തപുരം: ജനാധിപത്യ കേരള കോൺഗ്രസ് എൻ സി പിയിലേക്ക് ലയിക്കുമെന്നു JKC ജില്ലാ പ്രസിഡന്റ് മലയിൻകീഴ് നന്ദകുമാർ. ദേശീയ രാഷ്ട്രീയം വളരെ ഗൗരവകരമായ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന സാഹചര്യത്തിൽ മതേതര ജനാധിപത്യ ചേരിയിൽ നിൽക്കുന്നവർ ഒരുമിച്ചു നിന്ന് രാജ്യ താല്പര്യത്തിനു വേണ്ടി പോരാടണമെന്ന് അദ്ദേഹം പറഞ്ഞു. എൻ സി പിയുടെ ദേശീയ ജനറൽ സെക്രട്ടറി എ എൻ മുഹമ്മദ് കുട്ടി, പാർട്ടിയുടെ സ്റ്റേറ്റ് കോർഡിനേറ്റർ അഡ്വ.റോയ് വരിക്കാട്ടിൽ, എൻ സി പി മുൻ ദേശീയ കൗൺസിൽ അംഗം കെ കെ ഷംസുദീൻ എന്നിവർ ചേർന്ന് എടുത്തിട്ടുള്ള തീരുമാനമാണ് ഇപ്പോൾ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം കൂട്ടി ചേർത്തു. JKC യുടെ മണ്ഡലം ബ്ലോക്ക് കമ്മിറ്റി നേതാക്കളും പ്രവർത്തകരും ഇതോടൊപ്പം എൻ സി പിയിലേക്ക് ലയിക്കുമെന്ന് എസ് നന്ദകുമാർ അറിയിച്ചു. പത്ര സമ്മേളനത്തിൽ അഡ്വ. റോയ് വരിക്കാട്ടിൽ,കെ കെ ഷംസുദീൻ, സജേഷ് എസ് എന്നിവർ പങ്കെടുത്തു.

See also  യൂത്ത്കോൺഗ്രസ്സ് പ്രതിഷേധം ; പോലീസും പ്രവർത്തകരും ഏറ്റുമുട്ടി, തലസ്ഥാന നഗരം യുദ്ധക്കളമായി, വനിതാ പ്രവർത്തകയുടെ വസ്ത്രം വലിച്ചുകീറി, രാഹുൽ മാങ്കൂട്ടത്തിന് പൊലീസ് മർദ്ദനം.
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article