പ്രഥമ ചന്തേര സ്‌മാരക ഗവേഷണ പുരസ്കാരം വേണുജിയുടെ ‘മുദ്ര’ക്ക്

Written by Taniniram1

Published on:

ഇരിങ്ങാലക്കുട : വേണുജി രചിച്ച “മുദ്ര – കേരളീയ നൃത്യ നാട്യകലകളിൽ” എന്ന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പതിപ്പിന് പ്രഥമ ചന്തേര സ്‌മാരക ഗവേഷണ പുരസ്കാരം ഗോവ ഗവർണർ അഡ്വ പി എസ് ശ്രീധരൻപിള്ള സമ്മാനിച്ചു. സെൻട്രൽ അഴിക്കോട്ട് സംഘ വഴക്ക ഗവേഷണ പീഠത്തിന്റെ അരങ്ങിൽ മൂന്നു ദിവസം നീണ്ടുനിന്ന കലോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് അവാർഡ് സമ്മാനിച്ചത്.ഉണ്ണി കാനായി രൂപകല്പന ചെയ്ത ശിൽപ്പവും 35,000 രൂപയുമാണ് പുരസ്കാരമായി നൽകിയത്. മാധ്യമ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ രജനി വാര്യർക്ക് ലഭിച്ചു.ഡോ കെ സി ബൈജു (വൈസ് ചാൻസലർ, കേന്ദ്രസർവ്വകലശാല) അധ്യക്ഷത വഹിച്ചു. ഡോ അതിയ നല്ലൂർ സൂര്യകുമാർ (ഭാരതിയാർ സർവ്വകലാശാല), കുറുമാത്തൂർ സതീഷ് നമ്പൂതിരിപ്പാട്, ഡോ സതീഷ് കുമാർ, ഡോ വിജയരാഘവൻ, അരുൺ ലക്ഷ്‌മൺ, ഡോ സജീവൻ അഴീക്കോട് എന്നിവർ സംസാരിച്ചു.

See also  'പാവങ്ങളുടെ പടയണി' ഫെബ്രുവരി 10 മുതൽ

Related News

Related News

Leave a Comment