വർക്കല GST സ്വർണവേട്ട അട്ടിമറിക്കാൻ നീക്കം ; കേന്ദ്ര ഏജൻസി നിരീക്ഷിക്കുന്നു (Monitored by central agency)

Written by Taniniram Desk

Published on:

തിരുവനന്തപുരം: ജിഎസ് ടി (GST ) അധികൃതർ വർക്കലയിലെ(Varkala) അനധികൃത സ്വർണ വില്പനക്കാരന്റെ കൈവശം നിന്നും കോടികളുടെ സ്വർണം പിടിച്ചെടുത്ത സംഭവം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി സൂചന.

ഏതാനും ആഴ്ചകൾക്ക് മുൻപ് വർക്കല സ്‌ക്വയർ (Square ) ജംഗ്ഷന് സമീപത്തെ ഒരു ജുവല്ലറിയിൽ(Jewellery) ജി എസ ടി(GST )അധികൃതർ പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്കിടയിൽ ഇതേ ജുവല്ലറിയിൽ(Jewellery ) നിന്ന് കിട്ടിയ ഡയറിയിൽ നിന്ന് കണ്ടെടുത്ത രേഖകളാണ് കോടികളുടെ സ്വർണം പിടികൂടുന്നതിന് വഴിത്തിരിവായത്.

ജുവല്ലറിയിൽ ജി എസ ടി (GST)ഉദ്യോഗസ്ഥർ പരിശോധന തുടരുന്നതിനിടെ അവിടെ കണ്ട രാജസ്ഥാൻ (Rajasthan ) സ്വദേശിയുടെ സാന്നിധ്യം ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചു. തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോൾ സ്വർണത്തിന്റെ പണം വാങ്ങാൻ വന്നതാണെന്ന് തെളിഞ്ഞു. തുടർന്ന് ഇതേ ജുവല്ലറിയിൽ നിന്ന് കിട്ടിയ ഡയറിയിലും ഇയാളുടെ പേരും ഇടപാട് രേഖകളും ഉണ്ടായിരുന്നത് കൂടുതൽ തെളിവായി. പിന്നീട് ജി എസ ടി(GST ) ഉദ്യോഗസ്ഥർ രാജസ്ഥാൻ (Rajasthan)സ്വദേശിയായ അശോക് പരശുറാമിനെയും കൂട്ടി ഇയാളുടെ വർക്കലയിലെ(Varkala) വീട്ടിൽ പരിശോധന നടത്തി. 3 കിലോ 522 ഗ്രാം കണക്കിൽപ്പെടാത്ത സ്വർണം അവിടെ നിന്ന് കണ്ടെടുത്തു.

വർക്കലയിലെ രണ്ടു ജുവല്ലറികൾ കേന്ദ്ര ഏജൻസിയുടെ നിരീക്ഷണത്തിൽ

കഴിഞ്ഞ ഇരുപത് വർഷത്തിലധികമായി വർക്കല(Varkala ) പ്രദേശത്തെ ജുവല്ലറികളുമായി രാജസ്ഥാൻ(Rajasthan ) സ്വദേശിയായ അശോക് പരശുറാം കോടികളുടെ ഇടപാടുകളാണ് നടത്തിവരുന്നത്. വർക്കല മൈതാനത്തിനു സമീപം സ്ഥിര താമസക്കാരനാണ് ഇയാൾ. കൃത്യമായ യാതൊരു രേഖകളും ഇല്ലാതെയുള്ള ഇയാളുടെ ഇടപാടുകൾ ദുരൂഹമാണ്. മാത്രമല്ല വർക്കലയിലെ (Varkala)തന്നെ രണ്ടാമതൊരു ജുവല്ലറിയിലും(Jewellery ) കൂടി ഇയാൾ സ്വർണം സപ്ലൈ ചെയ്യുന്ന വിവരം ജിഎസ്ടി(GST ) അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്.

വര്‍ക്കല മൈതാനത്തിന് സമീപമുള്ള ഈ ജുവലറിയില്‍ (Jewellery)ഏകദേശം ഒന്നര കിലോ സ്വര്‍ണ്ണം ഗ്യാരണ്ടിയായി അശോക് പരശുറാം നല്‍കിയിട്ടുണ്ട്. ഇയാള്‍ നല്‍കുന്ന സ്വര്‍ണ്ണ ആഭരണങ്ങളില്‍ എന്തെങ്കിലും ക്വാളിറ്റി കുറവുണ്ടായാല്‍ ആ നഷ്ടം നികത്തുന്നതിനു വേണ്ടിയാണ് ഇത്രയും സ്വര്‍ണ്ണം കരുതലായി വാങ്ങി സൂക്ഷിച്ചിരിക്കുന്നത്.

ജുവലറിയുടെ മറവില്‍ നിക്ഷേപം സ്വീകരിക്കല്‍

അശോക് പരശുറാമുമായി കോടികളുടെ അനധികൃത സ്വര്‍ണ്ണ ഇടപാടുകള്‍ ഉള്ള വർക്കല (Varkala)മൈതാനത്തെ പ്രമുഖ ജുവലറി(Jewellery) കേന്ദ്രീകരിച്ച് വന്‍തോതില്‍ നിക്ഷേപം സ്വീകരിക്കുന്നതായും പറയപ്പെടുന്നു. നിക്ഷേപം സ്വീകരിക്കാനുള്ള യാതൊരു ലൈസന്‍സും(Licence) ഇല്ലാതെയാണ് ഈ നടപടി. വര്‍ക്കല, ആറ്റിങ്ങല്‍ ,കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് പ്രദേശങ്ങളിലെ പ്രവാസികളാണ് ഇവരുടെ ഇരകള്‍. ഏകദേശം 100 കോടിയിലധികം രൂപ അനധികൃതമായി ഇങ്ങനെ സമാഹരിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

മണിലെൻഡിങ് ആക്ട്(Money Lending act)അനുസരിച്ചുള്ള നിക്ഷേപം സ്വീകരിക്കാൻ ഈ സ്ഥാപനത്തിനു യാതൊരു ലൈസൻസും ഇല്ലാതിരിക്കെയാണ് ഈ നടപടി. വൻ പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം വാങ്ങുന്നത്. ജുവല്ലറി (Jewellery)ആയതിനാൽ തന്നെ ആളുകൾ ഒരു മടിയും കൂടാതെ പണം നിക്ഷേപിക്കുന്നു. മാത്രമല്ല ഇതിന്റെ മറവിൽ എന്തെങ്കിലും കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന കാര്യവും കേന്ദ്ര ഏജൻസികൾ(Central Agency)അന്വേഷിച്ചേക്കാം. പ്രാദേശിക നേതാക്കൾക്ക് കനത്ത സംഭാവന നൽകുന്നതിനാൽ ഈ അനധികൃത ഇടപാടുകൾ ഇത്രയും നാൾ അധികാരികളുടെ കണ്ണിൽപ്പെട്ടില്ല എന്നതും ഇവർക്ക് അനുഗ്രഹമായി.

See also  കുചേല ദിനത്തിൽ ഭക്ത സഹസ്രങ്ങൾ ദർശന പുണ്യം നേടി

Related News

Related News

Leave a Comment