Thursday, October 23, 2025

ഒല്ലൂർ നിയോജക മണ്ഡലത്തിലെ ലൈബ്രറികൾക്കുള്ള പുസ്തക വിതരണം ഫെബ്രുവരി 16 ന്

Must read

ഒല്ലൂർ : സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത ഒല്ലൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ ലൈബ്രറികൾക്കും പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിൻ്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ. രാജൻ നിർവ്വഹിക്കും. റവന്യു മന്ത്രിയുടെ നിയോജക മണ്ഡലം പ്രത്യേക വികസന ഫണ്ടിൽ നിന്ന് 3 ലക്ഷം രൂപ വിനിയോഗിച്ചാണ് പുസ്തക വിതരണം നടത്തുന്നത്. ഫെബ്രുവരി 16 ന് വൈകീട്ട് 5.30 ന് സുകുമാർ അഴീക്കോട് അവസാന നാളുകളിൽ താമസിച്ചിരുന്ന എരവിമംഗലം എന്ന ഗ്രാമത്തിലെ വായനശാലയിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ആലംകോട് ലീലാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ രവി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, ജനപ്രതിനിധികൾ, ഗ്രന്ഥശാലാ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article