കേരളത്തിൻ്റെ കടമെടുപ്പ് പരിധി: സുപ്രധാന നിർദ്ദേശവുമായി സുപ്രീം കോടതി

Written by Taniniram CLT

Published on:

കടമെടുപ്പ് പരിധി (Borrowing Limit) വെട്ടിക്കുറച്ചതിനെതിരെ സംസ്ഥാന സർക്കാർ (State Government) നൽകിയ ഹർജിയിൽ സുപ്രീംകോടതി (Supreme Court) യുടെ സുപ്രധാന നിർദ്ദേശം. വിഷയത്തിൽ കേരളവും കേന്ദ്രവും തമ്മിൽ ചർച്ച നടത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് സൗഹാർദ്ദപരമായ സമീപനം ഉണ്ടായിക്കൂടേയെന്ന് കേരളത്തോടും കേന്ദ്രത്തോടും കോടതി ചോദിച്ചു.

ചർച്ചക്ക് തയാറാണെന്ന് കേരളവും കേന്ദ്രവും കോടതിയെ അറിയിച്ചതോടെ കേരള ധനമന്ത്രിയും കേന്ദ്ര ധനകാര്യ സെക്രട്ടറിയും ചർച്ച നടത്തട്ടേയെന്ന് എന്ന് സുപ്രീംകോടതി പറഞ്ഞു. ചർച്ചകൾക്ക് കോടതി മധ്യസ്ഥത വഹിക്കുന്നത് അവസാനം മതിയെന്നും രണ്ടു മണിക്ക് രണ്ട് വിഭാഗവും നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഇന്ന് കേരളത്തിന്റെ ഹർജി ലിസ്റ്റ് ചെയ്തിരുന്നത്. അടിയന്തരമായി കടം എടുക്കാൻ അനുവദിക്കണമെന്ന ആവശ്യത്തിൽ ഇന്ന് തന്നെ വാദം കേട്ട് തീരുമാനമെടുക്കണമെന്ന് കേരളത്തിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബൽ (Kapil Sibal) സുപ്രീംകോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. ഫണ്ട് അടിയന്തരമായി ലഭിച്ചില്ലെങ്കിൽ പ്രോവിഡന്റ് ഫണ്ട് വിതരണം ഉൾപ്പടെ പ്രതിസന്ധിയിലാകുമെന്ന് സംസ്ഥാനം സുപ്രീംകോടതിയെ അറിയിച്ചു. തുടർന്നാണ് സംസ്ഥാന ധനകാര്യ സെക്രട്ടറിക്ക് കേന്ദ്ര ധനകാര്യ മന്ത്രിയുമായി ഈ വിഷയം ചർച്ച ചെയ്തുകൂടെയെന്ന് കോടതി ആരാഞ്ഞത്.

Related News

Related News

Leave a Comment