Friday, April 4, 2025

നാഷണല്‍ ആയുഷ് മിഷനില്‍ കരാര്‍ നിയമനം

Must read

- Advertisement -

നാഷണല്‍ ആയുഷ് മിഷന്‍ ഭാരതീയ ചികിത്സ, ഹോമിയോപ്പതി വകുപ്പുകളിലേക്ക് വിവിധ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. തെറാപിസ്റ്റ് യോഗ്യത- സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ തെറാപിസ്റ്റ് കോഴ്‌സ്. വേതനം- 14700 രൂപ.
ജി എന്‍ എം നഴ്‌സ് യോഗ്യത- സര്‍ക്കാര്‍ അംഗീകൃത ബി എസ് സി നഴ്‌സിങ്/ ജി എന്‍ എം നഴ്‌സിങ്, കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. വേതനം- 17850 രൂപ.
അറ്റന്‍ഡര്‍ യോഗ്യത- എസ് എസ് എല്‍ സി. വേതനം- 10500 രൂപ.
യോഗാ ഡെമോണ്‍സ്‌ട്രേറ്റര്‍ യോഗ്യത- ബി എല്‍ വൈ എസ്/ യോഗാ എം എസ് സി/ എം ഫില്‍/ ഒരു വര്‍ഷത്തില്‍ കുറയാത്ത പി ജി ഡിപ്ലോമ ഇന്‍ യോഗ/ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്.
കുക്ക് യോഗ്യത- എസ് എസ് എല്‍ സി. വേതനം- 10500 രൂപ.
യോഗാ ഇന്‍സ്ട്രക്ടര്‍ യോഗ്യത- ഒരു വര്‍ഷത്തില്‍ കുറയാത്ത പി ജി ഡിപ്ലോമ ഇന്‍ യോഗ/ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്/ ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയ്‌നിങ് കോഴ്‌സ്. വേതനം- 14000 രൂപ. എല്ലാ തസ്തികകളിലേക്കും ഉയര്‍ന്ന പ്രായപരിധി- 2024 ഫെബ്രുവരി എട്ടിന് 40 വയസ് കവിയരുത്. ബയോഡാറ്റയും ഫോട്ടോയും വയസ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോം സഹിതം ജില്ലാ പ്രോഗ്രാം മാനേജര്‍, നാഷണല്‍ ആയുഷ് മിഷന്‍, രാമവര്‍മ ജില്ലാ ആയുര്‍വേദ ആശുപത്രി, തിരുവമ്പാടി പി.ഒ, വെസ്റ്റ് പാലസ്, തൃശൂര്‍- 680022 വിലാസത്തില്‍ ഫെബ്രുവരി 19ന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. വിശദവിവരങ്ങളും അപേക്ഷയുടെ മാതൃകയും http://nam.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0487 2939190.

See also  ബോചെ വിന്‍ ലോട്ടറി, ബോചെ ടീ എന്നീ സ്ഥാപനങ്ങളില്‍ ഗള്‍ഫിലും ഇന്ത്യയിലും തൊഴിലവസരങ്ങള്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article