കള്ളപ്പണം വെളുപ്പിക്കൽ: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജി രാജിവച്ചു

Written by Taniniram1

Published on:

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജി രാജിവെച്ചു. (Senthil Balaji )
എൻഫോഴ്സ്മെന്റ്(ED) ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനുശേഷം എം.കെ. സ്റ്റാലിൻ (MK Staalin )
മന്ത്രിസഭയിൽ വകുപ്പില്ലാ മന്ത്രിയായി തുടരുകയായിരുന്നു ബാലാജി. അറസ്റ്റ്
ചെയ്ത് എട്ടുമാസത്തിന് ശേഷമാണ് രാജി. കള്ളപ്പണക്കേസിൽ കഴിഞ്ഞവർഷം ജൂൺ 13-ന് അറസ്റ്റിലായ ബാലാജി പുഴൽ
സെൻട്രൽ ജയിലിൽ കഴിഞ്ഞുവരികയായിരുന്നു. ബാലാജി മന്ത്രിയായി തുടരുന്നത് സംശുദ്ധ ഭരണസംവിധാനത്തിന് ചേർന്നതല്ലെന്ന്
മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. വകുപ്പില്ലാമന്ത്രി എന്നുപറയുന്നത് ഭരണഘടനയെ പരിഹാസ്യമാക്കുന്ന ഏർപ്പാടാണെന്നും
എന്നാൽ, മന്ത്രിസഭയിൽനിന്ന് ഒരാളെ പുറത്താക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. മദ്രാസ് ഹൈക്കോടതി ബാലാജിയുടെ ജാമ്യഹർജി
പരിഗണിക്കാനിരിക്കെയാണ് രാജി.

See also  നേപ്പാളില്‍ ഇന്ത്യാക്കാര്‍ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് 14 പേര്‍ക്ക് ദാരുണാന്ത്യം…

Leave a Comment