മുംബൈ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 2 സ്ഫോടനം നടത്തുമെന്ന് ഭീഷണി. അടുത്ത 48 മണിക്കൂറിനുള്ളില്‍ ബിറ്റ്കോയിനായി ഒരു മില്യണ്‍ ഡോളര്‍ നല്‍കിയില്ലെങ്കില്‍ ബോംബ് സ്‌ഫോടനമുണ്ടാകുമെന്നാണ് സന്ദേശം. quaidacasrol@gmail.com എന്ന ഇ-മെയില്‍ ഐഡിയില്‍ നിന്ന് മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിലേക്ക് (MIAL) വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. തുടര്‍ന്ന് മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
‘ഇത് നിങ്ങളുടെ വിമാനത്താവളത്തിനുള്ള അവസാന മുന്നറിയിപ്പാണ്. 48 മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 2ല്‍ സ്‌ഫോടനം നടത്തും. ഇത് ഒഴിവാക്കാന്‍, ഒരു ദശലക്ഷം ഡോളര്‍ ബിറ്റ്‌കോയിനായി നല്‍കുക. 24 മണിക്കൂറിന് ശേഷം മറ്റൊരു മുന്നറിയിപ്പ് നല്‍കും,’ ഇമെയിലില്‍ പറയുന്നു.
ഭീഷണിയെത്തുടര്‍ന്ന്, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പോലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും കേസില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. മെയിലിന്റെ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (ഐപി) വിലാസം ട്രാക്ക് ചെയ്തതായി പോലീസ് അറിയിച്ചു. എന്നാല്‍ ഇമെയില്‍ അയച്ചയാളുടെ സ്ഥലം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല