രുചി വൈവിധ്യങ്ങൾ ആസ്വദിക്കാൻ കുടുംബശ്രീ കഫെ(Kudumbasree Cafe) തൃശ്ശൂർ അന്താരാഷ്ട്ര നാടക വേദി(ITFOK) പരിസരത്തും. കേരള സംഗീത നാടക അക്കാദമി അവതരിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവ വേദി പരിസരത്ത് രുചിവൈവിധ്യങ്ങളുടെ കലവറ തീർത്ത് മുന്നോട്ടു പോവുകയാണ് കുടുംബശ്രീ(Kudumbasree). 12 ജില്ലകളിലെ വിവിധ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ജില്ലയിലെ വൈവിധ്യമാർന്ന രുചിഭേദങ്ങൾ കോർത്തിണക്കികൊണ്ടാണ് കുടുംബശ്രീ കഫേ നടത്തുന്നത്. ഓരോ ജില്ലയിലെയും തനത് രുചികൾ ആസ്വദിക്കാനുംഇറ്റ്‌ഫോക്ക് (ITFok 2024 ) ഭാഗമാകാനും എത്തുന്നവരുടെ എണ്ണം കൂടുതലാണ്. ഭക്ഷ്യമേളയിൽ വിവിധതരം ബിരിയാണികളും, നാടൻ രുചി കൂട്ടുകളായ കപ്പയും പിടിയും ചിക്കനും, വിവിധതരം പുട്ടുകൾ, ഗന്ധ ചിക്കനും മത്സ്യ വിഭവങ്ങളും തുടങ്ങി പലതരം രുചികളും ഭക്ഷണപ്രേമികളുടെ മനം കവർന്നു. പല നിറത്തിലും ഗുണത്തിലുമുള്ള ജ്യൂസുകളും പായസങ്ങളും നാടക ആസ്വാദകരുടെ മുഖ്യ ആകർഷണമാണ്. വളരെ കുറഞ്ഞ ചിലവിൽ നാടൻ രുചികൾ ആസ്വദിക്കാനും വയറും മനസും നിറയ്ക്കാനും കുടുംബശ്രീ ഭക്ഷ്യമേള വേദി ഒരുക്കുകയാണ്. നാടകോത്സവത്തിന്റെ അവസാന ദിനമായ ഫെബ്രുവരി 16 വരെ കുടുംബശ്രീ ഭക്ഷ്യമേള ഉണ്ടായിരിക്കും.
Related News