ന്യൂനപക്ഷങ്ങൾക്ക് നേരെ ബിജെപി കലാപം ഉയർത്തുന്നു: മുസ്ലിം ലീഗ്

Written by Taniniram1

Published on:

ചാവക്കാട്: ന്യൂനപക്ഷങ്ങളായ മുസ്‌ലിം സമൂഹത്തിനു നേരെ ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകർ കലാപം അഴിച്ചു വിടുകയാണന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. മുസ്‌ലിം ലീഗ് ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി നാലുമണിക്കാറ്റിൽ സംഘടിപ്പിച്ച ഏകദിന പഠനക്യാമ്പ് ‘ചുവട് 2024’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ഫൈസൽ കാനാംപുള്ളി അധ്യക്ഷത വഹിച്ചു. മുസ്ല‌ിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്സി .എച്ച് റഷീദ്, ജില്ലാ ജനറൽ സെക്രട്ടറി പി.എം അമീർ, ജില്ല ട്രഷറർ ആർ.വി അബ്‌ദുറഹീം, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ അബൂബക്കർ, നിയോജക മണ്ഡലം
പ്രസിഡന്റ് എം.വി ഷക്കീർ, ജനറൽ സെക്രട്ടറി പി.വി ഉമ്മർകുഞ്ഞി, ട്രഷറർ ലത്തീഫ് പാലയൂർ, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ആരിഫ് പാലയൂർ, എ.എച്ച് സൈനുൽ ആബിദീൻ, കെ.കെ ഹംസക്കുട്ടി, ടി.ആർ ഇബ്രാഹിം, കബീർ ഫൈസി, ഉസ്മാൻ എടയൂർ, റാഫി അണ്ടത്തോട്, പി.എം മുജീബ്, സമ്പാഹ് പുതിയറ, ഷാർജ കെ.എം.സി.സി നേതാക്കളായ ആർ. ഒ. ഇസ്‌മായിൽ, യൂനസ് മണത്തല, ഖത്തർ കെ.എം.സി.സി മണ്ഡലം ട്രഷറർ കെ.കെ മുഹമ്മദ്, അബുദാബി കെ.എം.സി.സി ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഫൈസൽ കടവിൽ, വൈസ് പ്രസിഡൻ്റ് പി.എം നിയാസ്,മുസ്ലിം ലീഗ് മുൻസിപ്പൽ ഭാരവാഹികളായ അബ്ദു‌ൽ സത്താർ, എൻ.കെ റഹീം, പി.വി അഷ്റഫ്, കുഞ്ഞീൻ ഹാജി, വനിതാ ലീഗ് നേതാക്കളായ സാലിഹ ഷൗക്കത്ത്, സുബൈദ കാണമ്പുള്ളി, ബുഷറ യൂനസ് എന്നിവർ സംബന്ധിച്ചു. മുസ്‌ലിം ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി പി.എം അനസ് സ്വാഗതവും ട്രഷറർ ഹനീഫ് ചാവക്കാട് നന്ദിയും പറഞ്ഞു.

Related News

Related News

Leave a Comment