വധശിക്ഷയ്ക്ക് വിധിച്ച മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥരെ മോചിപ്പിച്ചു; മോദിക്കും(Modi) ജയശങ്കറിനും(Jayasankar) അഭിനന്ദപ്രവാഹം

Written by Taniniram Desk

Published on:

ഖത്തറിൽ(Qatar) ചാരവൃത്തി ആരോപിച്ച് 2022 ൽ അറസ്റ്റിലായ എട്ട് ഇന്ത്യൻ നാവിക സേനാംഗങ്ങളെയും ഖത്തർ വിട്ടയച്ചു. ഇന്ത്യ(India)യുടെ തിളക്കമാർന്ന ഈ നയതന്ത്ര വിജയത്തെ തുടർന്ന്, ഇവരിൽ ഏഴു പേരും തിരികെ ഇന്ത്യയിലെത്തി.

2023 ഒക്‌ടോബർ 26 നായിരുന്നു ഖത്തർ കോടതി എട്ട് പേർക്കും വധശിക്ഷ വിധിച്ചത്. പിന്നീട് 2023 ഡിസംബർ 28-ന് ഡൽഹിയുടെ നയതന്ത്ര ഇടപെടലിനെത്തുടർന്ന് ഖത്തർ അപ്പീൽ കോടതി വധശിക്ഷ ഇളവ് ചെയ്തു. ആ സമയത്ത് തടവിലായവരുടെ കുടുംബാംഗങ്ങളെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ (S.Jayasankar)നേരിട്ട് കണ്ടിരുന്നു. അവരുടെ മോചനത്തിനായി സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അന്ന് ഉറപ്പ് നൽകി.

ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ സൗരഭ് വസിഷ്ട് , കമാൻഡർ പൂർണേന്ദു തിവാരി, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ്മ, കമാൻഡർ സുഗുണാകർ പകലാ, കമാൻഡർ സഞ്ജീവ് ഗുപ്ത, കമാൻഡർ അമിത് നാഗ്പാൽ, സെയിലർ രാഗേഷ് എന്നിവർ അടങ്ങിയ 8 അംഗ മുൻ നാവിക സേനാംഗങ്ങൾ ദഹ്‌റ ഗ്ലോബൽ എന്ന സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഖത്തർ എമിരി നേവൽ ഫോഴ്‌സിൽ ഇറ്റാലിയൻ U212 സ്റ്റെൽത്ത് അന്തർവാഹിനികളുടെ മേൽനോട്ടം വഹിക്കുകയായിരുന്ന അവരെ 2022ലായിരുന്നു ചാരവൃത്തി ആരോപിച്ചു ഖത്തർ അധികാരികൾ അറസ്റ് ചെയ്തത്.

2022 ഓഗസ്റ്റ് 30 ന് അപ്രഖ്യാപിത കുറ്റങ്ങൾ ചുമത്തി അവരെ അറസ്റ്റ് ചെയ്യുകയും ഏകാന്തതടവിൽ പാർപ്പിക്കുകയും ചെയ്തു. ഏതാണ്ട് ഒരു വർഷത്തിനുശേഷം, 2023 ഓഗസ്റ്റ് 4-ന്, ഏകാന്ത തടവിൽ നിന്ന് ഒരു ജയിൽ വാർഡിലേക്ക് അവരുടെ സഹപ്രവർത്തകർക്കൊപ്പം ഓരോ സെല്ലിലേക്കും രണ്ട് പേർ വീതം മാറാൻ അവരെ അനുവദിച്ചു.

പ്രതികളെ അറസ്റ്റ് ചെയ്തത്തിനു കാരണമായ കുറ്റങ്ങൾ ഇതുവരെ പരസ്യമാക്കിയിട്ടില്ല. 2023 നവംബർ 9-ന്, തങ്ങളുടെ നിയമസംഘം ആരോപണങ്ങളുടെ വിശദാംശങ്ങൾ നേടിയതായി ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം പറഞ്ഞിരുന്നു. തുടർന്ന് വിദേശകാര്യ മന്ത്രാലയത്തിന് കീഴിൽ നടത്തിയ നിയമ ഇടപെടൽ നിർണായകമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ നേതൃത്വത്തിൽ നടത്തിയ നേതൃ തല ബന്ധങ്ങൾ ആണ് അവസാനം നമ്മുടെ മുൻ നാവികരുടെ മോചനത്തിന് കളമൊരുക്കിയത്.

See also  നിതീഷ് കുമാറിനെയും മമതയും അനുനയിപ്പിക്കാന്‍ ഇന്ത്യ മുന്നണി

Leave a Comment