- Advertisement -
പ്രശസ്ത പത്രപ്രവർത്തകനായ ജി ശേഖരൻ നായരുടെ അനുസ്‌മരണയോഗവും ആത്മകഥയുടെ പ്രകാശനവും വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. സംസ്ഥാന സർക്കാരിൻ്റെ അവാർഡ് ജേതാവ്, പ്രസ്ക്ലബ് സെക്രട്ടറി, പത്രപ്രവർത്തക യൂണിയൻ നേതാവ്, മാതൃഭൂമി ബ്യൂറോ ചീഫ് തുടങ്ങിയ നിലകളിൽ പ്രശസ്തനായ ജി. ശേഖരൻ നായർ അന്തരിച്ചിട്ട് ഫെബ്രുവരി 11-ന് ഒരു വർഷം പൂർത്തിയായി. മന്ത്രി വി.ശിവൻകുട്ടി, എം.എം.ഹസന് നൽകി പുസ്തകം പ്രകാശനം ചെയ്തു. മുൻമന്ത്രി സി.ദിവാകരൻ , ഒ. രാജഗോപാൽ തുടങ്ങിയവർ പങ്കെടുത്തു. വിവിധ നേതാക്കൾ അനുസ്‌മരണപ്രഭാഷണം നടത്തി.