തൃശൂർ : തൃശൂരില്‍ നടന്ന വന്‍ ലഹരി വേട്ടയില്‍ അഞ്ചുപേര്‍ പിടിയില്‍. സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സമെന്റ് സംഘമാണ് പ്രതികളെ പിടികൂടിയത്. രണ്ട് സംഘങ്ങളെയാണ് ഒറ്റദിവസം നടത്തിയ പരിശോധനയില്‍ പിടിയിലാക്കിയത്.
ബംഗലൂരുവില്‍ നിന്ന് രാസലഹരി എത്തിച്ച മൂന്ന് പേരും തമിഴ്‌നാട്ടില്‍ നിന്ന് സ്പിരിറ്റ് കടത്തിയ രണ്ട് പേരുമാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
റെയ്ഡിന് നേതൃത്വം കൊടുത്തത് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സമെന്റ് സ്‌ക്വാഡ് തലവന്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷര്‍ ടി അനികുമാറായിരുന്നു. കേരളത്തില്‍ ഏറ്റവുമധികം ലഹരിക്കേസുകള്‍ പിടികൂടുന്ന സംഘമാണ് ടി അനികുമാറിന്റെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്വാക്ഡ്.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.കൃഷ്ണകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ടി.ആര്‍.മുകേഷ് കുമാര്‍, എസ്.മധുസൂദനന്‍ നായര്‍,കെ.വി.വിനോദ്,ആര്‍.ജി.രാജേഷ്, പ്രിവന്റ്റീവ് ഓഫീസര്‍ എസ്.ജി.സുനില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.എം.അരുണ്‍കുമാര്‍ , മുഹമ്മദലി, ബസന്ത്കുമാര്‍, രജിത്ത് ആര്‍.നായര്‍, സുബിന്‍, വിശാഖ്, ടോമി എക്‌സൈസ് ഡ്രൈവര്‍മാരായ രാജീവ്, വിനോദ് ഖാന്‍ സേട്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.