കോലി ഇല്ല; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Written by Web Desk2

Published on:

മുംബൈ : ഇംഗ്ലണ്ടിനെതിരായുള്ള അവശേഷിക്കുന്ന മൂന്ന് ടെസ്റ്റ് പരമ്പരയിലേക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലിയെ (Virat Kholi) ഉള്‍പ്പെടുത്തിയില്ല. ആദ്യ രണ്ട് ടെസ്റ്റില്‍ നിന്നും പിന്മാറിയ കോലി, അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നും പിന്മാറിയിരുന്നു.

പിന്മാറ്റം ബിസിസിഐയേയും സെലക്ഷന്‍ കമ്മിറ്റിയേയും അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളിലാണ് കോലി പിന്‍മാറിയതെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. നാട്ടില്‍ നടക്കുന്ന ഒരു പരമ്പരയില്‍ ഇതാദ്യമായാണ് കോലി പൂര്‍ണമായും വിട്ടുനില്‍ക്കുന്നത്.

കോലിയെ കൂടാതെ ശ്രേയസ് അയ്യരും (Sreyas Iyer) ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. അയ്യര്‍ക്ക് തിരച്ചടിയായത് പുറംവേദനയാണ്. അതേസമയം കെ.എല്‍ രാഹുലും (K L Rahul) രവീന്ദ്ര ജഡേജയും (Ravindra Jadeja) ടീമില്‍ തിരിച്ചെത്തി.

See also  ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ വിക്കറ്റ വേട്ട; ശ്രീനാഥിനൊപ്പമെത്തി ബുമ്ര

Related News

Related News

Leave a Comment