നാഷണൽ ഹൈ വേ 66 നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്ക ണം: ബെന്നി ബഹ്നാൻ എം.പി

Written by Taniniram1

Published on:

കൊടുങ്ങല്ലൂർ : ദേശീയപാത 66 ലെ കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ നിലവിൽ അനുവദിച്ചിട്ടുള്ള മേൽപ്പാലം തിരക്കേറിയ സി ഐ ഓഫീസ് ജംഗ്ഷൻ വരെ നീട്ടണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത-ദേശീയ പാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് ബെന്നി ബഹനാൻ ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ തീർത്ഥാടകർ, സ്‌കൂളുകൾ, വിവിധ ഓഫീസുകളിൽ എത്തുന്നവർ, എന്നിവരുടെ തിരക്കനുഭവപ്പെടുന്നതിനാൽ ചന്തപ്പുര ജംഗ്ഷനിലെ മേൽപ്പാലം സി ഐ ഓഫീസ് വരെ നീട്ടേണ്ടത് അനിവാര്യമാണ്. നിലവിൽ ചന്തപ്പുരയിൽ 180 മീറ്റർ നീളത്തിലുള്ള ഫ്‌ളൈ ഓവറാണ് നിലവിലുള്ളത്. ഫ്‌ളൈഓവർ തെക്കുഭാഗത്തേക്ക് സി ഐ ഓഫീസ് ജംഗ്ഷൻ വരെ 700 മീറ്റർ നീട്ടിയാൽ ജനങ്ങൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയും. കൂടാതെ കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറു ഭാഗത്തുള്ളവർക്കും,എറിയാട് ഭാഗത്തു നിന്നും വരുന്നവർക്കും ഏറെ പ്രയോജനം ലഭിക്കും. ദേശീയ പാത 66 ൽ കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ അനുവദിച്ചിട്ടുള്ള ഫ്‌ളൈഓവർ സി ഐ ഓഫീസ് ജംഗ്ഷൻ വരെ നീട്ടുന്നത് പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയതായി എം പി അറിയിച്ചു.

See also  ഭിന്നശേഷി കലോത്സവം ''ശലഭം 2024" ആഘോഷിച്ചു

Leave a Comment