വഴിയോരക്കച്ചവടക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കണം

Written by Taniniram1

Published on:

വടക്കാഞ്ചേരി : വഴിയോര കച്ചവടക്കാർക്ക് ഐഡൻ്റിറ്റി കാർഡുകൾ വിതരണം ചെയ്യുക , പ്രധാനമന്ത്രിയുടെ സ്വാനിധി പദ്ധതിയിൽ ഉൾപ്പെടുത്തി വഴിയോര കച്ചവടക്കാർക്ക് വായ്പ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വടക്കാഞ്ചേരിയിൽ വഴിയോര കച്ചവടക്കാർ സമരം നടത്തി. എൻ.സി.പി. തൊഴിലാളി സംഘടനയായ നാഷ്ണലിസ്റ്റ് ലേബർ കോൺഗ്രസിൻ്റെ ജില്ലാ പ്രസിഡൻ്റും വഴിയോര കച്ചവടക്കാരുടെ ആഗോള സംഘടനായ നാസ് വി യുടെ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മനോജ് കടമ്പാട്ട് സമരം ഉദ്ഘാടനം ചെയ്തു. എൻ.സി.പി. മണ്ഡലം പ്രസിഡൻ്റ് ബിജു ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. വഴിയോര കച്ചവടക്കാരായ രാജൻ കെ.എം. , നൂറുദ്ധീൻ പത്താം കല്ല് , ഖാലിദ് പത്താം കല്ല് , തിലകൻ ഇഞ്ചി ലോടി , സിദ്ധിഖ് മങ്കര , റഹമത്തുള്ള കെ.എ. , കുഞ്ഞുമോൻ ചുള്ളിക്കാട് , റഷീദ് ചുള്ളിക്കാട് എന്നിവർ പ്രസംഗിച്ചു. വഴിയോര കച്ചവടക്കാർക്ക് തണലിൽ കച്ചവടം നടത്തുന്നതിനായി കുടകൾ വിതരണം ചെയ്തു

See also  മെട്രോ ടിക്കറ്റുകൾ ഒന്നല്ല, ഒരുപാട് ‘ആപ്പിലായി’എടുക്കാം

Leave a Comment