‘തൃശൂർ മാത്രമല്ല, കേരളത്തിലെ പല മണ്ഡലങ്ങളും ബിജെപിക്കൊപ്പം വരും’; സുരേഷ് ഗോപി

Written by Taniniram1

Published on:

തൃശൂർ: കേരളത്തിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് നടൻ സുരേഷ് ഗോപി (Suresh Gopi). തൃശൂർ മാത്രമല്ല, കേരളത്തിലെ പല മണ്ഡലങ്ങളും ബിജെപിയുടെ ഒപ്പം വരുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. കാലങ്ങളായി തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുകയാണ് സുരേഷ് ഗോപി. തൃശൂരിൽ രണ്ട് വർഷമായി ശക്തമായ പ്രവർത്തനം നടക്കുന്നുണ്ടെന്നും, പ്രധാനമന്ത്രിയുടെ സന്ദർശനം ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലുള്ള കർമ്മം മാത്രമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. വീര സവർക്കർ വന്നാലും ബിജെപി ജയിക്കില്ലെന്ന ടി എൻ പ്രതാപൻ (T N Prathapan) എംപിയുടെ പ്രസ്‌താവനയ്‌ക്കും സുരേഷ് ഗോപി മറുപടി നൽകി. വീര സവർക്കർ വന്നാൽ ജയിക്കുമോ ഇല്ലയോ എന്ന് പറയേണ്ടത് ജനങ്ങളാണ് എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ തൃശൂരിൽ സുരേഷ് ഗോപിക്കായി ബിജെപി ശക്തമായ പ്രചാരണം തുടങ്ങി കഴിഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി സുരേഷ് ഗോപി ഇന്ന് 4 മണ്ഡലങ്ങളിൽ എത്തും. നാട്ടിക, പുതുക്കാട്, ഒല്ലൂർ, ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളിലാണ് സുരേഷ് ഗോപി എത്തുക. കേന്ദ്ര ഫണ്ട് മുഖേന നടപ്പാക്കിയ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് സുരേഷ് ഗോപിയുടെ ശ്രമം. കൂടാതെ പ്രധാനമന്ത്രി നേരിട്ടെത്തി പ്രചാരണത്തിന് തുടക്കം കുറിച്ചതും, സുരേഷ് ഗോപിയുടെ സാന്നിധ്യവും മണ്ഡലത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു.
ബിജെപിക്ക്‌ ഏറ്റവും പ്രതീക്ഷയുള്ള മണ്ഡലം കൂടിയാണിത്. കോൺഗ്രസും തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് മാഹാജന സഭയുടെ മല്ലികാർജുൻ ഖാർഗെയെ മണ്ഡലത്തിൽ എത്തിച്ചത്. തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തൃശൂർ.

See also  തൃശ്ശൂരിൽ നിന്ന് ജീവനുംകൊണ്ട് രക്ഷപ്പെട്ടതാണ്..നട്ടും ബോൾട്ടുമില്ലാത്ത വണ്ടിയിൽ കയറ്റിവിട്ടു..രൂക്ഷ വിമർശനവുമായി കെ മുരളീധരൻ

Related News

Related News

Leave a Comment