Wednesday, May 21, 2025

ടി 20: ഇന്ത്യ – ഓസ്‌ട്രേലിയ വീണ്ടും നേർക്കുനേർ

Must read

- Advertisement -

വിശാഖപട്ടണം: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുശേഷം ഇന്ത്യയും ഓസ്‌ട്രേലിയയും ഇന്ന് വീണ്ടും മുഖാമുഖമെത്തുന്നു. അഞ്ച് മത്സരങ്ങളുടെ ടി 20 പരമ്പരയിലെ ആദ്യ പോരാട്ടം ഇന്ന് വിശാഖപട്ടണത്ത് അരങ്ങേറും. രാത്രി ഏഴിനാണ് കളി ആരംഭിക്കുക. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ലോകചാമ്പ്യന്മാരായിരുന്നു. ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് നാലാം ദിവസമാണ് ടി 20 പരമ്പരക്ക് തുടക്കമാകുന്നത്.

ലോകകപ്പ് ടീമിലെ പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കി യുവനിരയുമാണ് ഫൈനലിലെ തോല്‍വിക്ക് കണക്ക് ചോദിക്കാന്‍ ഇന്ത്യ ഇറങ്ങുന്നത്. നായകന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശുഭ്മാന്‍ ഗില്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങി ലോകകപ്പില്‍ മിന്നിത്തിളങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം ഇന്ത്യ വിശ്രമം അനുവദിച്ചു. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലാണ് ഇന്ത്യ മത്സരിക്കാനിറങ്ങുന്നത്.

സൂര്യകുമാറിന് പുറമെ ഇഷാന്‍ കിഷന്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ടീമിലെ ലോകകപ്പ് താരങ്ങള്‍. അവസാന രണ്ട് മത്സരങ്ങള്‍ക്ക് ശ്രേയസ് അയ്യരുമെത്തും. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ടീമിലെ റുതുരാജ് ഗെയ്ക്വാദ്, യശ്വസി ജയ്‌സ്വാള്‍, തിലക് വര്‍മ്മ, അര്‍ഷദീപ് സിംഗ്, ജിതേഷ് ശര്‍മ്മ, രവി ബിഷ്‌ണോയ് എന്നിവര്‍ക്കൊപ്പം പരിക്ക് മൂലം ലോകകപ്പ് നഷ്ടമായ അക്സര്‍ പട്ടേലും വാഷിംഗ്ടണ്‍ സുന്ദറും ടീമിലുണ്ട്.

പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് നടക്കും.

See also  രഞ്ജി ട്രോഫി വിദര്‍ഭയ്ക്ക് ;മത്സരം സമനിലയിൽ അവസാനിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article