കരുവന്നൂർ പുഴയിൽ അജ്ഞാത മൃതദേഹം

Written by Taniniram1

Published on:

ഇരിങ്ങാലക്കുട : കരുവന്നൂർ(Karuvannur) പുഴയിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രിയാണ് പുഴയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. യുവാവിന്റേതെന്നു തോന്നുന്ന രീതിയിൽ പാൻ്റും ഷർട്ടുമാണ് വേഷം. മൃതദേഹത്തിന് ഒരാഴ്ച്ച പഴക്കം ഉണ്ടെന്നാണ് കരുതുന്നത്. മുഖം തിരിച്ചറിയാനാവാത്ത വിധം അഴുകിയ നിലയിലാണ്. കരുവന്നൂർ വലിയ പാലത്തിന്റെ വടക്കു കിഴക്കു ഭാഗത്തായി റിലയൻസ് സ്മാർട്ട് പോയിന്റിനു പുറകിലായാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ സന്ധ്യയോടെ മീൻ പിടിക്കാനെത്തിയ പ്രദേശവാസിക്ക് ദുർഗന്ധം അനുഭവപ്പെട്ടതോടെയാണ് തിരച്ചിൽ ആരംഭിച്ചത്. കമിഴ്ന്നു കിടക്കുന്ന രീതിയിൽ ചണ്ടിയിൽ കുടുങ്ങി കിടക്കുകയായിരുന്നു മൃതദേഹം.

സംഭവമറിഞ്ഞയുടനെ ഇരിങ്ങാലക്കുടയിൽ നിന്നും പോലീസും ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി. ഇരിങ്ങാലക്കുട ഫയർ സ്റ്റാഷനിലെ സീനിയർ ഓഫീസർ ടി എസ് അജിത്കുമാർ, ഓഫീസർമാരായ ഉല്ലാസ് എം ഉണ്ണികൃഷ്ണൻ, റിനോ പോൾ, ശ്രീജിത്ത്, എസ് എസ് ആൻ്റു, വി ആർ മഹേഷ്, മൃദുസഞ്ജയൻ എന്നിവരാണ് മൃതദേഹം പുഴയിൽ നിന്നും എടുത്തത്. പുഴക്കു സമീപം വച്ചു തന്നെ ഇൻക്വസ്റ്റ് നടപടികൾ പോലീസ് പൂർത്തിയാക്കി. മൃതദേഹം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ ആഴ്ച്ച കരുവന്നൂർ പാലത്തിൽ നിന്നും പുഴയിലേയ്ക്കു ചാടി ഒരു യുവതി ആത്മഹത്യ ചെയ്തിരുന്നു.

See also  കാട്ടുപന്നി ബൈക്കിലിടിച്ച് മറിഞ്ഞ് അപകടത്തിൽ ചികിൽസയിലായിരുന്ന ആൾ മരിച്ചു

Related News

Related News

Leave a Comment