- Advertisement -
ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കിഴുത്താണി സാഹിത്യ സമ്മേളനത്തിന്റെ എൺപത്തി അഞ്ചാം വാർഷികാഘോഷം സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരനും പു ക സ ജനറൽ സെക്രട്ടറിയുമായ അശോകൻ ചരുവിൽ (Asokan Charuvil)ഉദ്ഘാടനം നിർവഹിച്ചു.
ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. പി എൻ ഗോപീകൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തി. ഓടക്കുഴൽ അവാർഡ് നേടിയ ഗോപികൃഷ്ണനെ വി പി സുകുമാരമേനോനും ഉദിമാനം അയ്യപ്പൻകുട്ടിയും ചേർന്ന് പൊന്നാട അണിയിച്ചു. ഡോക്ടർ കെ രാജേന്ദ്രൻ സ്വാഗതവും കെ എൻ സുരേഷ് കുമാർ നന്ദിയും പറഞ്ഞു.