Written by Taniniram Desk

Published on:

കൊല്ലം: സുപ്രീംകോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ഫാത്തിമ ബീവി (96) അന്തരിച്ചു. ആദ്യ നിയമ വിദ്യാർത്ഥിനി, വനിതാ ഗവർണർ തുടങ്ങിയ പദവികൾ അലങ്കരിച്ച വ്യക്തിയാണ് ഫാത്തിമ ബീവി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

പ​ത്ത​നം​തി​ട്ട ​ ​മു​സ്ലിം​ ​എ​ൽ.​പി​ ​സ്‌​കൂ​ളി​ൽ​ ​ നി​ന്നും​ ​കാ​തോ​ലി​ക്കേ​റ്റ് ​ ഹൈ​സ്‌​കൂ​ളി​ൽ​ ​നി​ന്നും​ ​സ്‌​കൂ​ൾ​ ​വി​ദ്യാ​ഭ്യാ​സ​വും​ ​തി​രു​വ​ന​ന്ത​പു​രം​ ​വി​മ​ൻ​സ് ​കോ​ളേ​ജി​ൽ​ ​നി​ന്ന് ​ബി​രു​ദ​പ​ഠ​ന​വും​ ​ക​ഴി​ഞ്ഞാ​ണ് ​ ലാ​ ​കോ​ള​ജി​ൽ​ ​നി​യ​മ​പ​ഠ​ന​ത്തി​ന് ​ചേ​ർ​ന്ന​ത്.​ ​കൊ​ല്ലം​ ​മു​ൻ​സി​ഫ് ​കോ​ട​തി​യി​ലാ​ണ് ​ഫാ​ത്തി​മ​ ​അ​ഭി​ഭാ​ഷ​ക​യാ​യി​ ​പ്രാ​ക്ടീ​സ് ​ആ​രം​ഭി​ച്ച​ത്.​ ​പി.​എ​സ്.​സി​ ​പ​രീ​ക്ഷ​യി​ലൂ​ടെ​ ​നി​യ​മി​ക്ക​പ്പെ​ട്ട​ ​ആ​ദ്യ​ ​മു​ൻ​സി​ഫാ​ണ്.​ 1958​ ​ലാ​ണ് ​ മു​ൻ​സി​ഫ് ​ആ​യി​ ​നി​യ​മ​നം​ ​ല​ഭി​ക്കു​ന്ന​ത്.​ ​തൃ​ശൂ​രി​ൽ​ ​നി​യ​മ​നം​ ​ ല​ഭി​ച്ച​ ​ഫാ​ത്തി​മാ​ബീ​വി​ ഇ​ന്ത്യ​യി​ലെ​ ​ആ​ദ്യ​ത്തെ​ ​മു​സ്ലിം​ ​വ​നി​ത​യാ​യ​ ​ജു​ഡീ​ഷ്യ​ൽ​ ​ ഓ​ഫീ​സ​ർ​ ​എ​ന്ന​ ​സ്ഥാ​ന​ത്തി​നും​ ​അ​ർ​ഹ​യാ​യി.​ 1974​ൽ​ ​ ജി​ല്ലാ​ ​ ജ​ഡ്‌​ജി​യാ​യ​തോ​ടെ​ ​ രാ​ജ്യ​ത്തെ​ ​ഒ​ന്നാ​മ​ത്തെ​ ​മു​സ്ലിം​ ​വ​നി​ത​ ​ജ​ഡ്‌​ജി​ ​എ​ന്ന​ ​ബ​ഹു​മ​തി​യും​ ​ല​ഭി​ച്ചു

1980​ ​ൽ​ ​ ഇ​ൻ​കം​ ടാ​ക്‌​സ് ​ അ​പ്പ​ലേ​റ്റ് ​ട്രൈ​ബ്യൂ​ണ​ൽ​ ​മെ​മ്പ​ർ​ ​ആ​യ​തോ​ടെ​ ​ഈ​ ​സ്ഥാ​ന​ത്തെ​ത്തു​ന്ന​ ​ആ​ദ്യ​ ​വ​നി​ത​യാ​യി.1968​ൽ​ ​സ​ബ് ​ഓ​ർ​ഡി​നേ​റ്റ് ​ ജ​ഡ്‌​ജ് ​ആ​യി.​ ​പി​ന്നീ​ട് ​ചീ​ഫ് ​ജു​ഡീ​ഷ്യ​ൽ​ ​മ​ജി​സ്‌​ട്രേ​റ്റ് ​ആ​യും​ ​ജി​ല്ലാ​ ​സെ​ഷ​ൻ​സ് ​ജ​ഡ്‌​ജാ​യും​ ​സ്ഥാ​ന​ക്ക​യ​റ്റം.​ 1984​ൽ​ ​ഹൈ​ക്കോ​ട​തി​ ​സ്ഥി​രം​ ​ജ​ഡ്‌​ജി​യാ​യി.​ ​ ഹൈ​ക്കോ​ട​തി​യി​ലെ ​ആ​ദ്യ​ ​മു​സ്ളീം​ ​ജ​ഡ്‌​ജി​ ​എ​ന്ന​ ​ബ​ഹു​മ​തി​യും​ ​ ല​ഭി​ച്ചു.1989​ ​ഒ​ക്ടോ​ബ​ർ​ 6​ന് ​സു​പ്രീം​ ​കോ​ട​തി​യി​ൽ​ ​ജ​ഡ്‌​ജി​യാ​യി.​ ​മൂ​ന്ന് ​വ​ർ​ഷം​ ​ആ​ ​പ​ദ​വി​യി​ലി​രു​ന്ന​ ​ശേ​ഷ​മാ​ണ് ​വി​ര​മി​ച്ച​ത്.​ 1997​ൽ​ ​ത​മി​ഴ്നാ​ട് ​ഗ​വ​ർ​ണ​റാ​യി​ ​അ​ന്ന​ത്തെ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​നി​യ​മി​ച്ച​പ്പോ​ൾ,​ ​ആ​ ​ സ്ഥാ​നം​ ​അ​ല​ങ്ക​രി​ച്ച​ ​ആ​ദ്യ​ ​മു​സ്ളീം​ ​വ​നി​ത​യാ​യി.​ ​പ്ര​വ​ർ​ത്ത​ന​ ​മ​ണ്ഡ​ല​ത്തി​ലെ​ ​മി​ക​വി​ന് ​അം​ഗീ​കാ​ര​മാ​യി​ ​സ്ഥാ​ന​മാ​ന​ങ്ങ​ൾ​ ​ഫാ​ത്തി​മ​ബീ​വി​യെ​ ​തേ​ടി​യെ​ത്തി​യി​രു​ന്നു.​ ​സു​പ്രീം​കോ​ട​തി​യി​ൽ​ ​നി​ന്ന് ​വി​ര​മി​ച്ച​ ​ശേ​ഷം​ ​ദേ​ശീ​യ​ ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മീ​ഷ​ൻ​ ​അം​ഗ​മാ​യും​ ​പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്..​

Related News

Related News

Leave a Comment