ക്രൈസ്റ്റ് കോളേജിൽ നിന്നും കായിക അധ്യാപക പരിശീലനം നേടുന്ന 146 കുട്ടികൾ ചെസ്സ് കളി ശാസ്ത്രീയമായി അഭ്യസിച്ച് വരും തലമുറയെ കളി പഠിപ്പിക്കുവാൻ തയ്യാറെടുക്കുകയാണ്.
ഇന്ത്യയിൽ തന്നെ ആദ്യമായി ക്രൈസ്റ്റ് കോളേജിൽ നിന്നും ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡിഗ്രിയെടുത്ത് പുറത്തുവരുന്ന കുട്ടികൾ എല്ലാവരും ചെസ്സ് പരിശീലനം വിജയകരമായി പൂർത്തീകരിച്ച് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കി.
2023 ആഗസ്റ്റ് മുതൽ 2024 ജനുവരി വരെ നീണ്ടുനിന്ന പരിശീലന കളരിക്ക് തൃശ്ശൂർ ജില്ല ചെസ്സ് അസോസിയേഷൻ സെക്രട്ടറിയും ഇന്റർനാഷണൽ ആർബിറ്ററും ആയ പീറ്റർ ജോസഫും കായിക അധ്യാപകനും ചെസ്സ് കളിക്കാരനുമായ അഖിൽ തോമസും നേതൃത്വം നൽകി. വേൾഡ് ചെസ്സ് ഫെഡറേഷൻ ഫെയർ പ്ലേ കൗൺസിലറും ഏ ഗ്രേഡ് ഇന്റർനാഷണൽ ആർബിറ്ററും ആയ എം എസ് ഗോപകുമാറും ഇന്ത്യൻ യൂത്ത് ചെസ്സ് ടീം കോച്ച് ടി.ജെ സുരേഷ് കുമാറും പരിശീലനം നേടിയ കുട്ടികളെ വിവിധ തലങ്ങളിൽ വിലയിരുത്തി. ക്രൈസ്റ്റ് കോളേജ് ബി പി ഇ വിഭാഗം തലവൻ ഡോക്ടർ സോണി ജോൺ അധ്യക്ഷത വഹിച്ച സമാപനയോഗം ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. ഫാ. ജോളി ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ചെസ്സ് സംസ്കാരത്തിന്റെ ചരിത്രം തിരുത്തി കുറിച്ച് ക്രൈസ്റ്റ് കോളേജ്

- Advertisement -
- Advertisement -