Tuesday, May 20, 2025

മുരിയാട് ജീവധാര സ്ക്രീനിങ് ക്യാമ്പുകൾ സംഘടിപ്പിച്ചു

Must read

- Advertisement -

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിന്റെ രണ്ടാം നൂറു ദിന പരിപാടിയുടെ ഭാഗമായി ജീവധാര സ്ക്രീനിങ് ക്യാമ്പുകൾ സംഘടിപ്പിച്ചു. ജീവധാരയുടെ ആറ് പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണ് രോഗപ്രതിരോധ ശേഷിയുള്ള പഞ്ചായത്ത് എന്നുള്ളത്. അതിന്റെ ആദ്യ പടിയാണ് “വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക്” എന്ന ആശയം ഉയർത്തിക്കൊണ്ട് രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് 12 ൽ താഴെയുള്ളവരെ കണ്ടെത്തി അതിന് മുകളിലേക്ക് കൊണ്ടു വരുന്നതിന് നടത്തുന്ന ഈ തീവ്രശ്രമം. മുരിയാട് പഞ്ചായത്തിനെ രോഗമുക്ത പഞ്ചായത്തായി മാറ്റുവാനാണ് മുരിയാട് പഞ്ചായത്ത് ആരോഗ്യമേഖലയിൽ കാര്യക്ഷമമായ ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.

See also  പെർഫ്യൂമിൽ നിന്ന് വിഷ പുക ശ്വസിച്ച12 കാരന് ഹൃദയാഘാതം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article