അതിരപ്പിള്ളിയിൽ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി.

Written by Taniniram1

Published on:

തൃശൂർ : തൃശൂർ അതിരപ്പിള്ളിയിൽ(Athirappilly) കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. പ്ലാന്റേഷൻ ഡിവിഷൻ വെറ്റിലപ്പാറ 10-ാം ബ്ലോക്കിലെ കക്കയം ഭാഗത്താണ് പിടിയാനയുടെ ജഡം കണ്ടെത്തിയത്. രാവിലെ തോട്ടത്തില്‍ ജോലിക്കെത്തിയ തൊഴിലാളികളാണ് ആനയുടെ ജഡം ആദ്യം കണ്ടത്. ഉടന്‍ വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. വനം വകുപ്പിന്‍റെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സ്ഥലത്തെത്തി. പ്രായാധിക്യം മൂലമാണോ അതോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ ആന ചരിയാനിടയായത് എന്നതുള്‍പ്പടെ വനം വകുപ്പ് പരിശോധിക്കുന്നുണ്ട് .അതേസമയം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം സംബന്ധിച്ച് വ്യക്തത വരൂ എന്നും വനം വകുപ്പ് അറിയിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് കാലടി പ്ളാന്‍റേഷന്‍ ഡിവിഷനിലും ഒരു ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു.

See also  ആര്‍ത്തുല്ലസിച്ച് കുട്ടിക്കൂട്ടം കളിവെട്ടം ശില്പശാലയില്‍

Related News

Related News

Leave a Comment