ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ദുരനുഭവത്തിൽ ഖേദം പ്രകടിപ്പിച്ച് അശോകൻ ചരുവിൽ

Written by Taniniram1

Published on:

തൃശൂർ : കേരള സാഹിത്യ അക്കാദമിയിൽ(Kerala Sahithya Acadamy) നിന്ന് യാത്രാക്കൂലിയുമായി ബന്ധപ്പെട്ട് ബാലചന്ദ്രൻ ചുള്ളിക്കാടിന്(Balachandran Chullikkad) നേരിട്ട ദുരനുഭവത്തിൽ ഖേദം പ്രകടിപ്പിച്ച് സാഹിത്യ അക്കാദമി ഭാരവാഹി അശോകൻ ചരുവിൽ(Asokan Charuvil). നേരിട്ട് പങ്കുള്ള വിഷയമല്ലെങ്കിലും അക്കാദമി ഭാരവാഹി എന്ന നിലയിൽ ഞാൻ പ്രിയപ്പെട്ട ബാലചന്ദ്രനോട് മാപ്പുചോദിക്കുന്നു എന്നാണ് അശോകൻ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവച്ചത്. ദുരനുഭവം ബാലചന്ദ്രൻ വെളിപ്പെടുത്തിയത് ഉചിതമായി എന്നും യാത്രാക്കൂലി, പ്രതിഫലം എന്നീ കാര്യങ്ങളിൽ എഴുത്തുകാർ വലിയ അവഗണനാണ് നേരിടുന്നത്, ലക്ഷക്കണക്കിന് രൂപ മുടക്കി നടത്തുന്ന ചില സമ്മേളനങ്ങളിൽ പങ്കെടുക്കുന്നവർക്ക് പലപ്പോഴും പ്രതിഫലം നൽകുന്നില്ല. പങ്കെടുപ്പിക്കുന്നത് തന്നെ ഔദാര്യം എന്ന നിലപാടാണ് സംഘാടകർ സ്വീകരിക്കുന്നത് എന്നും അശോകൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

See also  ഷിയാസിനെ അറസ്റ്റ് ചെയ്യാനുളള പൊലീസിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി; നാല് കേസിലും മുഹമ്മദ് ഷിയാസിന് ജാമ്യം

Related News

Related News

Leave a Comment