തൃശൂർ ജില്ലയിലെ സി.പി.ഐയിൽ(CPI) വീണ്ടും അച്ചടക്ക നടപടി. വി.ആർ സുനിൽകുമാർ(V R Sunilkumar) എം.എൽ.എക്കും ജില്ലാ കമ്മിറ്റി അംഗം സി.സി വിപിൻചന്ദ്രനും ശാസനയും കൊടുങ്ങല്ലൂർ മണ്ഡലം കമ്മറ്റിയിലെ രണ്ടു പേരെ തരം താഴ്ത്തുകയും ചെയ്തു. കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി യോഗത്തിലുണ്ടായ അനിഷ്ട സംഭവങ്ങളിലാണ് അച്ചടക്ക നടപടി. മണ്ഡലം കമ്മിറ്റിയംഗങ്ങളായ കെ.എം സലിം, അഡ്വ.വി.എസ് ദിനൽ എന്നിവരെയാണ് ലോക്കൽ കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയത്. അച്ചടക്ക നടപടിയുണ്ടായെന്ന് സി.സി വിപിന ചന്ദ്രൻ അറിയിച്ചു. സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണത്തിലുയർന്ന തർക്കം പാർട്ടിക്കുള്ളിലെ വിഭാഗീയത കൂടി ചേർന്നതോടെയാണ് മണ്ഡലം കമ്മിറ്റി യോഗം സംഘർഷത്തിലെത്തിയത്. വി. ആർ സുനിൽകുമാർ എം.എൽ.എ അടക്കമുള്ളവർക്കെതിരെ ആരോപണമുയർന്നിരുന്നു. മണ്ഡലം കമ്മിറ്റി യോഗത്തിൽ ചേരി തിരിഞ്ഞ് വാക്കേറ്റവും കയ്യാങ്കളി വരെയെത്തി.
ഇതോടെയാണ് നടപടികളിലേക്ക് ജില്ലാനേതൃത്വം കടന്നത്. വി.ആർ സുനിൽകുമാറും വിപിൻ ചന്ദ്രനും മേഖലയിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങൾ എന്ന നിലയിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാണ്ഇരുവർക്കുമെതിരായ ശാസന നടപടി. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളിൽ നിന്നും ഉണ്ടാവാൻ പാടില്ലാത്ത പ്രവർത്തനങ്ങൾ ഉണ്ടായെന്ന് വിലയിരുത്തിയാണ് കെ.എം സലിം, അഡ്വ.വി.എസ് ദിനൽ എന്നിവരെ മണ്ഡലം കമ്മിറ്റിയിൽ നിന്നും ലോക്കൽ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയും നടപടിയെടുത്തത്. ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് പങ്കെടുത്ത മണ്ഡലം കമ്മിറ്റി യോഗത്തിൽ നടപടി റിപ്പോർട്ട് ചെയ്‌തതായി വിപിൻ ചന്ദ്രൻ പറഞ്ഞു. സി. പി.ഐക്ക് ജില്ലയിൽ ഏറ്റവും വലിയ സ്വാധീനമുള്ള മേഖലയിലെ ശക്തമായ കമ്മിറ്റി കൂടിയാണ് കൊടുങ്ങല്ലൂർ. മണ്ഡലം കമ്മിറ്റിയെ പിരിച്ചു വിടാൻ ശുപാർശയുണ്ടായിരുന്നുവെങ്കിലും വിപിൻചന്ദ്രൻ സെക്രട്ടറിയായുള്ള 21അംഗ മണ്ഡലം കമ്മറ്റിയെ നിലനിർത്തി .രാമായണ കഥയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ പി.ബാലചന്ദ്രൻ എം.എൽ.എക്കെതിരെ പരസ്യ ശാസനക്ക് കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗം
തീരുമാനിച്ചിരുന്നു.
തൃശൂർ സി.പി.ഐയിൽ വീണ്ടും അച്ചടക്ക നടപടി

- Advertisement -
- Advertisement -