തണ്ണീർത്തടദിനത്തിൽ പാടത്തിറങ്ങി വിദ്യാർഥികൾ

Written by Taniniram1

Published on:

തൃശ്ശൂർ : ലോക തണ്ണീർത്തടദിനത്തിൽ പാടത്തിറങ്ങി ഞാറുനട്ട് കോളേജ് വിദ്യാർഥികൾ. എൽത്തുരുത്ത് സെയ്ന്റ് അലോഷ്യസ് (St Alocias College)കോളേജിലെ അലോഷ്യൻ കോൾ പഠനഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ കോളേജിനോടുചേർന്നുള്ള എൽത്തുരുത്ത് കോൾപ്പാടത്തിലാണ് വിദ്യാർഥികൾ ഞാറ് നട്ടത്.

ഗവേഷണകേന്ദ്രം കൺവീനർ ജെയിൻ തേറാട്ടിൽ, പ്രിൻസിപ്പൽ ചാക്കോ ജോസ്, മാനേജർ ഫാ. തോമസ് ചക്രമാക്കിൽ, അഡ്മിനിസ്ട്രേറ്റർ ഫാ. അരുൺ ജോസ് എന്നിവർ നേതൃത്വം നൽകി. സെന്ററിന്റെ നേതൃത്വത്തിൽ കോൾപ്പാടങ്ങളുമായി ബന്ധപ്പെട്ട ഗവേഷണപദ്ധതികളും പരിപാടികളും നടപ്പാക്കുന്നുണ്ട്. കോളേജിലെ ജൈവവൈവിധ്യ ക്ലബ്ബും എല്ലാ വകുപ്പുകളും പ്രവർത്തനത്തിൽ പങ്കാളികളാകുന്നുണ്ട്. വിദ്യാർത്ഥികൾക്ക് കൃഷിയും ഞാറു നടലും പുത്തൻ അനുഭവമായി മാറി.

Leave a Comment