കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്ര നാളെ ആറ്റിങ്ങലിൽ.

Written by Taniniram Desk

Published on:

എൻ.ഡി.എ ചെയർമാൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര നാളെ തിരുവനന്തപുരം ജില്ലയിൽ.

തിരുവനന്തപുരം: ഫെബ്രുവരി 3-ാംതീയതി കേരള പദയാത്ര ആറ്റിങ്ങലിൽ(Attingal)എത്തിച്ചേരും.രാവിലെ 7.30 മണി മുതൽ പദയാത്ര കഴിയുന്നത് വരെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ആറ്റിങ്ങൽ പാർലമെൻ്റിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ക്ഷേത്രങ്ങളും മഠങ്ങളും സാമുദായിക നേതാക്കളെയും സന്ദർശിക്കും’ രാവിലെ 8 ന് വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിച്ചേരും അവിടെ നിന്നും 8.30 ന് ശിവഗിരി മഹാസമാധിയിൽ എത്തിച്ചേരും.

തുടർന്ന് സന്യാസി വര്യൻമാർക്കൊപ്പം കൂടികാഴ്ചയും ശിവഗിരിയിൽ നിന്ന് പ്രഭാത ഭക്ഷണവും കഴിക്കും .10.15ന് എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റിൻ്റെ വീട് സന്ദർശിക്കും, 11 മണിക്ക് ആറ്റിങ്ങൽ വ്യാപാരഭവനിൽ വച്ച് പത്രസമ്മേളനം ,12 30. ന് വെഞ്ഞാറമൂട്ടിൽ യോഗിശ്വര സമുദായ നേതാക്കളെ കാണും, 1.30 ന് വെമ്പായത്ത് വേളാർ സമുദായ നേതാക്കളെ കാണും, 2.30 ന് ബലിദാനി കിളിമാന്നുർ കുമാർ ജിയുടെ വീട് സന്ദർശിക്കും 3 30 കെ.പി.എം എസ്.താലൂക്ക് യൂണിയൻ ഓഫിസ് സന്ദർശിക്കും 3. 45 പദയാത്ര ഉദ്ഘാടനം ചെയ്യും.

അന്നേ ദിവസം 4 മണിക്ക് മാമത്ത് നിന്നും പദയാത്ര ആരംഭിച്ച് ആലംകോട് സമാപിക്കും.25000 പ്രവർത്തകർ പങ്കെടുക്കും. മാമത്ത് വമ്പിച്ച പൊതു സമ്മേളനത്തോട് കൂടിയാണ് പദയാത്ര ആരംഭിക്കുന്നത്. പൊതു സമ്മേളനത്തിൽ പ്രകാശ് ജാവദേക്കർ MP ഉദ്ഘാടനം ചെയ്യും, കേന്ദ്രമന്ത്രി വി.മുരളീധരൻ , കുമ്മനം രാജശേഖരൻ , എം.റ്റി രമേശ് എൻ.ഡി.എ.നേതാക്കളായ തുഷാർ വെള്ളാപ്പള്ളി വിഷ്ണുപുരം ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുക്കും. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും പുതിയതായി വന്ന ആയിരം പേരേ യോഗത്തിൽ ഷാൾ അണിയിച്ച് സ്വീകരിക്കും. പദയാത്രക്കൊപ്പം ആറ്റിങ്ങൽ പാർലമെൻ്റിൽ നടപ്പാക്കിയ കേന്ദ്ര വിഷ്കൃത പദ്ധതികളുടെ പതിനഞ്ചിൽ പരം നിശ്ചല ദ്യശ്യങ്ങൾ ഉണ്ടാകും.

ആലംകോട് സമാപന സമ്മേളനത്തോടെ യാത്ര അവസാനിക്കും. വാർത്ത സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ്, പാർലമെൻറ് കൺവീനർ ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് അജി.എസ്.ആർ.എം.ശിവസേന ജില്ലാ ട്രഷറർ രാജേഷ് കായ്പ്പാടി, നാഷണാലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനുമോൻ ജി. വക്കം അജിത്, അഡ്വ. സുബിത്ത് എസ്.ദാസ് എന്നിവർ പങ്കെടുത്തു.

See also  കടലിലേക്ക് ബോട്ടിൽ നിന്ന് തെറിച്ചു വീണു; മത്സ്യത്തൊഴിലാളിയെ കാണാതായി…

Leave a Comment